CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 15 Seconds Ago
Breaking Now

രാജകീയ വിവാഹത്തിന് ലഭിച്ച സുവനീര്‍ വിറ്റുകാശാക്കാന്‍ അതിഥികള്‍; വിവാഹം കഴിഞ്ഞ് ഭക്ഷണം ഇറങ്ങും മുന്‍പ് ഗിഫ്റ്റ് ബാഗ് ഇബെയില്‍

രാജ്ഞി ഉള്‍പ്പെടെയുള്ള വിഐപി അതിഥികളെ കാണാന്‍ രാവിലെ എത്തിയവരാണ് പണിപറ്റിച്ചതെന്നാണ് സൂചന.

അതിഥികളായാല്‍ ഇങ്ങനെ വേണം. വിവാഹത്തില്‍ പങ്കെടുത്ത് സമ്മാനവും വാങ്ങി ഭക്ഷണം ഇറങ്ങും മുന്‍പ് അവ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയാണ് ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെയും വിവാഹത്തില്‍ പങ്കെടുത്ത ചില അതിഥികള്‍ നാണക്കേട് ഏറ്റുവാങ്ങുന്നത്. 25 പൗണ്ട് മുതല്‍ 400 പൗണ്ട് വരെ വിലയ്ക്ക് ഇബെയിലാണ് രാജകീയ വിവാഹ സമ്മാനം ലേലത്തിന് എത്തിയത്.

സമൂഹത്തില്‍ വിവിധ മേഖലകളില്‍ സേവനം നല്‍കിയതിന് അംഗീകാരമെന്ന നിലയിലാണ് ഹാരിയും, മെഗാനും വിന്‍ഡ്‌സര്‍ കാസിലിലേക്ക് 1200 വിഐപികള്‍ അല്ലാത്ത അതിഥികളെ ക്ഷണിച്ചത്. സെന്റ് ജോര്‍ജ്ജ് ചാപ്പലിന് പുറത്ത് നിന്ന ഇവരില്‍ ഏതാനും പേരാണ് നവവധൂവരന്‍മാരുടെ ഇനീഷ്യല്‍ കാന്‍വാസ് ബാഗില്‍ പ്രിന്റ് ചെയ്ത് സമ്മാനം നല്‍കിയത്.

നിലവില്‍ 25 സമ്മാന ബാഗുകളെങ്കിലും ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചതായാണ് റിപ്പോര്‍ട്ട്. സര്‍വ്വീസിന്റെ വെഡ്ഡിംഗ് ഓര്‍ഡറും, മെഗാനും ഹാരിയും നല്‍കിയ ക്ഷണക്കത്ത് എന്നിവയ്ക്ക് പുറമെ വിന്‍ഡ്‌സര്‍ കാസില്‍ ബോട്ടില്‍ വെള്ളം, വലിയ ചോക്ലേറ്റ് കോയിന്‍, ഒരു ടിന്‍ ഷോര്‍ട്ട്ബ്രഡ്, കാസില്‍ ഷോപ്പില്‍ 20% ഓഫ് ലഭിക്കാനുള്ള വൗച്ചര്‍ എന്നിവയാണ് ബാഗിലുള്ളത്.

രാജ്ഞി ഉള്‍പ്പെടെയുള്ള വിഐപി അതിഥികളെ കാണാന്‍ രാവിലെ എത്തിയവരാണ് പണിപറ്റിച്ചതെന്നാണ് സൂചന. ഇബെയില്‍ ലേലം നടത്താനായി സെന്റ് ജോര്‍ജ്ജ് ചാപ്പലിന് പുറത്തുവെച്ച് തന്നെ ഇതിന്റെ ചിത്രങ്ങളും പകര്‍ത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.