CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 27 Seconds Ago
Breaking Now

മുന്‍ ഡിഫന്‍സ് സെക്രട്ടറിയുടെ പ്രത്യേക ഉപദേശകന്‍ പീഡനക്കേസില്‍; ക്രിസ്മസ് പാര്‍ട്ടിയ്ക്കിടെ 24-കാരിയുടെ വസ്ത്രത്തിന് ഇടയില്‍ കൈകടത്തി; കേസ് കോടതിയില്‍

മൈക്കിള്‍ ഫാലന്റെ പ്രത്യേക ഉപദേശകനായി പ്രവര്‍ത്തിക്കവെയായിരുന്നു സംഭവങ്ങളെന്ന് പ്രോസിക്യൂട്ടര്‍

സര്‍ മൈക്കിള്‍ ഫാലന്റെ മുന്‍ പ്രത്യേക ഉപദേശകന്‍ സ്ത്രീ പീഡനക്കേസില്‍ കോടതി കയറിയിറങ്ങുന്നു. ക്രിസ്മസ് പാര്‍ട്ടിക്കിടെ ഒരു യുവതിയുടെ വസ്ത്രത്തിനുള്ളില്‍ കൈകടത്തിയതിന് പുറമെ ഇവരുടെ ലുക്കിനെക്കുറിച്ചും 33-കാരനായ റിച്ചാര്‍ഡ് ഹോള്‍ഡന്‍ പരാമര്‍ശിച്ചെന്നാണ് കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടത്.

2016ല്‍ മുന്‍ ഡിഫന്‍സ് സെക്രട്ടറിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കവെയായിരുന്നു സംഭവങ്ങള്‍. സ്ത്രീയെ അപമര്യാദയായ രീതിയില്‍ കയറിപ്പിടിക്കുകയും, ഇവരുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തതായാണ് ആരോപണം. സൗത്ത് ലണ്ടനിലെ വോക്‌സ്ഹാളില്‍ വെച്ചാണ് വസ്ത്രത്തിന് ഇടയിലൂടെ ഇയാള്‍ കൈകടത്തിയതെന്ന് പരാതിക്കാരി പറയുന്നു.

യാത്ര പറയുമ്പോള്‍ പോലും ഹോള്‍ഡന്‍ കൈയേറ്റം തുടര്‍ന്നു. മൈക്കിള്‍ ഫാലന്റെ പ്രത്യേക ഉപദേശകനായി പ്രവര്‍ത്തിക്കവെയായിരുന്നു സംഭവങ്ങളെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വീണ്ടും ശല്യം തുടര്‍ന്നതോടെ ഇയാളുടെ സുഹൃത്താണ് പിടിച്ചുമാറ്റിയത്. തന്നെ കയറിപ്പിടിച്ചതായി വാട്‌സ്ആപ്പ് വഴി യുവതി സുഹൃത്തിനെ അറിയിച്ചു.

എന്നാല്‍ സംഭവങ്ങള്‍ ഹോള്‍ഡന്‍ നിഷേധിക്കുകയാണ്. വിചാരണ തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.