CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 34 Seconds Ago
Breaking Now

ഈദ് ദിനം മോഹന്‍ലാലും മമ്മൂട്ടിയും തിയറ്ററില്‍ ഏറ്റുമുട്ടും

ഒരു ആഘോഷകാലം കൂടി വന്നെത്തുകയാണ്. പതിവ് പോലെ ബോക്‌സ് ഓഫീസിലാണ് ഇതിന്റെ പോരാട്ടവും. പോരാട്ടത്തിന് ആവേശം പകര്‍ന്ന് മലയാളത്തിന്റെ സൂപ്പര്‍താര ചിത്രങ്ങളാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ഈദിന് മോഹന്‍ലാലിന്റെ നീരാളിയും, മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളും തീയേറ്ററുകളിലെത്തും. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ ഒരു വൈരക്കല്ല് വിദഗ്ധനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. നദിയ മൊയ്തുവും, സുരാജ് വെഞ്ഞാറമ്മൂടുമാണ് മറ്റ് പ്രധാന താരങ്ങള്‍. അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടി മറ്റൊരു പോലീസ് വേഷം കൂടി ചെയ്യുകയാണ്. ആന്‍സന്‍ പോള്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രം ഷാജി പാടൂരാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ചിരിക്കുന്നു.

ജൂണ്‍ മധ്യത്തോടെ യുവതാര ചിത്രങ്ങളുടെ നീണ്ട നിരയും തീയേറ്ററിലെത്തും. പൃഥ്വിരാജിന്റെ രണം, ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി, ടോവിനോ തോമസിന്റെ തീവണ്ടി എന്നീ ചിത്രങ്ങളും റിലീസ് ചെയ്യും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.