CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 49 Minutes 10 Seconds Ago
Breaking Now

ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ക്കണം; ഫോളോവേഴ്‌സിന് ഉപദേശം നല്‍കിയ ഇന്റര്‍നെറ്റ് തീവ്രവാദി വിചാരണ നേരിടുന്നു

ലോണ്‍ മുജാഹിദ് എന്ന ഓണ്‍ലൈന്‍ ചാനല്‍ വഴിയാണ് തീവ്രവാദം പ്രചരിപ്പിച്ചിരുന്നത്

തീവ്രവാദത്തിന്റെ പേരില്‍ മനുഷ്യ ജീവന്‍ കവരുന്നത് എന്തിന് വേണ്ടിയാണ്? തീവ്രവാദത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പലപ്പോഴും സംശയം തോന്നുന്ന കാര്യമാണിത്. സാക്ഷാല്‍ ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ തന്നെ ശ്രമിച്ചെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാതെ വഴിയില്ല.

31-കാരനായ ഹുസ്‌നെയിന്‍ റാഷിദാണ് ജോര്‍ജ്ജ് രാജകുമാരനെ കൊലപ്പെടുത്താന്‍ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടത്. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തായാലും കൊലപ്പെടുത്താനാണ് ഇൗ ഇന്റര്‍നെറ്റ് തീവ്രവാദി ഉപദേശിച്ചതെന്ന് കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. വിഷം, കെമിക്കല്‍, ബോംബ്, കത്തി എന്നിവയെല്ലാം ആ കുഞ്ഞിനെ കൊല്ലാന്‍ ആയുധമാക്കാമെന്നും റാഷിദ് പറഞ്ഞു.

സൗത്ത് വെസ്റ്റ് ലണ്ടനിലെ തോമസ് ബാറ്റര്‍സീയില്‍ ജോര്‍ജ്ജ് രാജകുമാരനെ ലക്ഷ്യവെയ്ക്കാനാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി നാല് വയസ്സുകാരന്റെ സ്‌കൂള്‍ വിലാസവും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയും, മുതിര്‍ന്നവരും, സൈന്യവും, സാധാരണക്കാരും എന്ന വ്യത്യാസമില്ലാതെ അക്രമിക്കണമെന്ന നിലപാടാണ് പ്രതി കാണിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ലോണ്‍ മുജാഹിദ് എന്ന ഓണ്‍ലൈന്‍ ചാനല്‍ വഴിയാണ് തീവ്രവാദം പ്രചരിപ്പിച്ചിരുന്നത്. ഐഎസ് തീവ്രവാദിയുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.