CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 54 Seconds Ago
Breaking Now

മണി ഇപ്പോള്‍ സൂപ്പര്‍താരമാണ്; രജനികാന്തിനൊപ്പം കാലായില്‍ അഭിനയിച്ച നാടന്‍ പട്ടിയെ 3 കോടിക്ക് വാങ്ങാന്‍ ആളുണ്ടേ!

നായയ്ക്കായി ആളുകള്‍ കടിപിടി കൂടുകയാണെന്ന് ട്രെയിനര്‍ സിമാന്‍

നാടന്‍ പട്ടികളെക്കുറിച്ച് പലര്‍ക്കും ഒരു പുച്ഛമാണ്. ലക്ഷങ്ങള്‍ വില പറയുന്ന വിദേശ പട്ടികള്‍ക്ക് മുന്നില്‍ ലോക്കല്‍ നായകള്‍ വെറും ചാവാലികളാണ് എന്നാണ് ഇക്കൂട്ടരുടെ വിചാരം. എന്നാല്‍ മണിയെന്ന ഈ നാടന്‍ പട്ടിയെ വാങ്ങാന്‍ ആളുകള്‍ ഓടിക്കൂടുകയാണ്. വില കേട്ട് ഞെട്ടരുത്, 2 കോടി മുതല്‍ 3 കോടി വരെ!

ഒരു നാടന്‍ പട്ടിക്ക് ഇത്രയും വില വരാന്‍ കാരണമെന്തെന്നല്ലേ, രജനികാന്ത് തന്നെ. രജനികാന്ത് ചിത്രത്തില്‍ ഒരു അവസരം ലഭിക്കാനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഒരു അവസരം കിട്ടിയാല്‍ പിന്നെ നിരവധി അവസരങ്ങള്‍ ലഭിക്കുമെന്നത് തന്നെ കാരണം.

രജനിയുടെ പുതിയ ചിത്രമായ കാലായില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതാണ് നാടന്‍ പട്ടിയായ മണിയുടെ ജീവിതം മാറ്റിമറിച്ചത്. നായയ്‌ക്കൊപ്പം രജനി ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററുകളിലും, ഹോര്‍ഡിംഗിലും ഇടംപിടിച്ചിട്ടുള്ളത്.

ഇപ്പോള്‍ നായയ്ക്കായി ആളുകള്‍ കടിപിടി കൂടുകയാണെന്ന് ട്രെയിനര്‍ സിമാന്‍ പറയുന്നു. നിരവധി നായകളെ പരിഗണിച്ച ശേഷമാണ് ഈ നാടന് സിനിമയില്‍ അവസരം ലഭിച്ചത്. 3 കോടി വരെ വാഗ്ദാനം ചെയ്ത് മണിയെ സ്വന്തമാക്കാന്‍ ആളുകള്‍ മുന്നോട്ട് വരുന്നുണ്ടെന്ന് സിമാന്‍ പറഞ്ഞു. എന്നാല്‍ മണിയെ വില്‍ക്കേണ്ടെന്നാണ് തീരുമാനം, ട്രെയിനര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.