CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 16 Seconds Ago
Breaking Now

വാക്കാണ് ഏറ്റവും വലിയ സത്യം; എന്‍എച്ച്എസിന്റെ ഖജനാവ് നിറയ്ക്കാന്‍ ആഴ്ചയില്‍ 350 മില്ല്യണ്‍ പൗണ്ടുമായി തെരേസ മേയ്

ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടാണ് അധിക തുക നല്‍കുന്നതിനെ എതിര്‍ക്കുന്ന പ്രധാനി

70-ാം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ആരോഗ്യം ഇപ്പോള്‍ ക്ഷയിച്ച് വരികയാണ്. ബജറ്റ് കമ്മിയും, ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, ഉള്ള ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടി നല്‍കാത്തതും ഒക്കെയായി എന്‍എച്ച്എസില്‍ കാര്യങ്ങള്‍ ആകെ കുഴപ്പത്തിലാണ്. ബ്രക്‌സിറ്റ് പ്രചരണങ്ങളില്‍ ഏറ്റവും ശക്തിയായി പ്രതിഫലിച്ചതും ഈ ആശങ്കകളാണ്.

എന്തായാലും പിറന്നാള്‍ സമ്മാനമായി പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞ വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷ. ആഴ്ചയില്‍ 350 മില്ല്യണ്‍ പൗണ്ട് നല്‍കി എന്‍എച്ച്എസിന് ശക്തി പകരാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബ്രക്‌സിറ്റ് പ്രചരണങ്ങളുടെ ഭാഗമായി ഉറപ്പുനല്‍കിയ അതേ തുകയാണിത്.

ജൂലൈ മാസം മുതല്‍ വര്‍ഷത്തില്‍ മൂന്ന് ശതമാനം അധികം ലഭ്യമാക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ലാഭിക്കുന്ന തുകയില്‍ നിന്നാകില്ല ഈ ഫണ്ട് കണ്ടെത്തുക. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടാണ് അധിക തുക നല്‍കുന്നതിനെ എതിര്‍ക്കുന്ന പ്രധാനി. യൂറോപ്പ് അനുകൂലിയായ ഹാമണ്ട് ബ്രക്‌സിറ്റ് ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നാണ് വിമര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.