CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 5 Seconds Ago
Breaking Now

ബിബിസിയിലെ സീരിയലുമായി വിവാഹത്തെ താരതമ്യം ചെയ്തു; സോസ്പാന്‍ ഉപയോഗിച്ച് ഭാര്യയുടെ തല അടിച്ച് പൊളിച്ചു; ശ്വാസംമുട്ടിച്ച് കൊന്നു

സൈമണിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വന്നതോടെ ബന്ധു വീട് സന്ദര്‍ശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്

വിവാഹബന്ധങ്ങള്‍ പലപ്പോഴും സങ്കീര്‍ണ്ണമാണ്. ചിലര്‍ക്ക് തലയില്‍ എടുത്ത് വെച്ച മുള്‍ക്കിരീടം പോലെ തോന്നിയെന്നിരിക്കും. ഇതേക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞ് പോയതാണ് സൈമണ്‍ ഗ്രെയിഞ്ചറുടെ ജീവനെടുത്തത്. ബ്രിട്ടീഷുകാരനായ ഭര്‍ത്താവ് സ്റ്റീവനുമായുള്ള വിവാഹബന്ധം മോശമായതിനാല്‍ ജീവിതം ബിബിസി സീരിയല്‍ ഡോക്ടര്‍ ഫോസ്റ്റര്‍ പോലെ ആയെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് ഇടയാക്കിയത്.

രോഷാകുലനായ സ്റ്റീവന്‍ സോസ്പാന്‍ ഉപയോഗിച്ച് ഭാര്യയുടെ തല അടിച്ച് പൊളിച്ചു. ഇതിന് ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതിക്രൂരമായ കൊലപാകത്തില്‍ ജീവപര്യന്തം ശിക്ഷ നേരിടാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവ്.

ഭാര്യയുടെ മൃതദേഹം തങ്ങളുടെ ചെറിയ കുട്ടികളുടെ കണ്ണില്‍പെടാതെ മറയ്ക്കാനായിരുന്നു പിന്നീടുള്ള ശ്രമം. രക്തത്തില്‍ കുളിച്ച മൃതദേഹം കാര്‍പെറ്റില്‍ പൊതിഞ്ഞാണ് ഒളിപ്പിച്ചത്. ഇതിന് ശേഷം മയക്കുമരുന്ന് വാങ്ങാനും വേശ്യയെ ഒപ്പിയ്ക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

സൈമണിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വന്നതോടെ ബന്ധു വീട് സന്ദര്‍ശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ കോടതി ഇയാളെ കുറ്റക്കാരനായി വിധിച്ചു. കഴിഞ്ഞ വര്‍ഷം ബെര്‍ക്ഷയറിലെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.




കൂടുതല്‍വാര്‍ത്തകള്‍.