CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 15 Minutes 41 Seconds Ago
Breaking Now

അട്ടപ്പാടിയില്‍ ആദിവാസി ബാലികയ്ക്ക് പീഡനം ; 12 പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

അട്ടപ്പാടിയില്‍ 12 കാരിയായ ആദിവാസി ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 19ന് പ്രദേശ വാസിയും പരിചയക്കാരനുമായ യുവതി പുതുരില്‍ ഉത്സവത്തിനെന്ന് പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുപോയി സംഘത്തിനടുത്തെത്തിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

മൂന്നു ദിവസമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ അഗളി എഎസ്പിയ്ക്ക് പരാതി നല്‍കി. ഉച്ചയോടെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവത്തില്‍ യുവതിയേയും മറ്റ് 11 പേരെയും കസ്റ്റഡിയിലെടുത്തു. പ്രധാന വ്യക്തിയെ കിട്ടാനുണ്ടെന്ന് അഗളി എഎസ് പി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.