CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 4 Seconds Ago
Breaking Now

അബോര്‍ഷന്‍ വേണം; ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഐറിഷ് പ്രവാസികള്‍ ചരിത്രമാകുന്ന വോട്ട് ചെയ്യാന്‍ നാട്ടിലേക്ക്; അബോര്‍ഷന് പിന്തുണയേറുന്നു; #HomeToVote ഹാഷ്ടാഗ് ട്രെന്‍ഡിംഗില്‍

സംഭാവനകളുടെ സഹായത്തോടെയും വിമാനയാത്ര നടത്തി നാട്ടില്‍ തിരികെ എത്തുന്നവര്‍ ഏറെയാണ്.

ചരിത്രത്തിന്റെ ഭാഗമായി മാറാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതുകൊണ്ട് തന്നെയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അയര്‍ലണ്ടുകാര്‍ വിമാനം പിടിച്ച് നാട്ടിലേക്ക് തിരികെ എത്തുന്നത്. റിപബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ചരിത്രമായേക്കാവുന്ന ഒരു ഹിതപരിശോധനയ്ക്ക് അരങ്ങുണരുകയാണ്. അബോര്‍ഷന്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റുന്നത് സംബന്ധിച്ചാണ് ഹിതപരിശോധന നടക്കുന്നത്. തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കാന്‍ ഐറിഷ് ജനത നാട്ടിലേക്ക് യാത്ര ചെയ്യുകയാണ്, ഇതോടെ #HomeToVote എന്ന ഹാഷ്ടാഗും ട്രെന്‍ഡിംഗായി മാറി. 

അയര്‍ലണ്ടില്‍ വോട്ട് ചെയ്യാന്‍ നാട്ടില്‍ എത്തണമെന്ന നിബന്ധനയുള്ളതിനാലാണ് വിമാനം പിടിച്ച് പറക്കേണ്ട ആവശ്യം നേരിട്ടത്. പല രാജ്യങ്ങളും ഇത്തരം വോട്ടെടുപ്പുകളില്‍ വിദേശത്ത് നിന്നും അവകാശം വിനിയോഗിക്കാന്‍ അനുവദിക്കാറുണ്ട്. ആയിരങ്ങള്‍ പൊടിച്ച് മണിക്കൂറുകളോളം വിമാനയാത്ര ചെയ്‌തെത്തുന്ന നല്ലൊരു വിഭാഗം പേരും അബോര്‍ഷന്‍ അവകാശങ്ങളെ പിന്തുണയ്ക്കുന്നവരാണ് എന്നത് അബോര്‍ഷന്‍ വിരുദ്ധ ക്യാംപിനെ നിരാശപ്പെടുത്തുന്നു. ഓസ്‌ട്രേലിയ, വിയറ്റ്‌നാം, അര്‍ജന്റീന തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്നും ഐറിഷ് പൗരന്‍മാര്‍ എത്തുന്നുണ്ട്. 

സംഭാവനകളുടെ സഹായത്തോടെയും വിമാനയാത്ര നടത്തി നാട്ടില്‍ തിരികെ എത്തുന്നവര്‍ ഏറെയാണ്. റിപ്പീല്‍, യെസ് എന്നിങ്ങനെ രേഖപ്പെടുത്തിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് പലരും ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നത്. വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ ജനങ്ങളെ കൊണ്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. യെസ് ക്യാംപെയിന് പിന്തുണ നല്‍കുന്ന സംഘങ്ങള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത സമയങ്ങളില്‍ അബോര്‍ഷന്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ചാണ് വോട്ടെടുപ്പ്. 

അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരുടെയും വോട്ടുകള്‍ സമനിലയിലാണ് എന്ന അവസ്ഥയില്‍ വിമാനം പിടിച്ചെത്തുന്നവരുടെ വോട്ട് നിര്‍ണ്ണായകമാകും. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ആ അവകാശത്തെക്കുറിച്ചുള്ള സംശയങ്ങള്‍ അവസാനിക്കാന്‍ ബാക്കിയുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.