CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 31 Minutes 46 Seconds Ago
Breaking Now

ബ്രിട്ടനില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം റെക്കോര്‍ഡില്‍; ഐറിഷ് പൗരന്‍മാര്‍ക്ക് പിന്നില്‍ 346,000 പേരുമായി ഇന്ത്യ നാലാമത്; ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ ബ്രിട്ടനെ നമുക്കൊരു ഇന്ത്യയാക്കാം!

ബ്രക്‌സിറ്റ് നടന്നെന്ന് കരുതി യൂറോപ്പില്‍ നിന്നുമുള്ള ജനങ്ങള്‍ തിരിച്ച് പോകുന്ന കാഴ്ചയില്ലെന്നതും അധികാരികളെ അസ്വസ്ഥരാക്കുന്നു

ബ്രിട്ടന്റെ മാറുന്ന മുഖം. കുടിയേറ്റമാണ് ഈ മുഖംമാറ്റത്തിന് പിന്നിലെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ബ്രക്‌സിറ്റ് പോലുള്ള ഹിതപരിശോധനകളെ വിജയിപ്പിച്ചത് കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വികാരത്തിനും ഒരു പങ്കുണ്ട്. അയര്‍ലണ്ടില്‍ നിന്നുള്ള ജനങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ റൊമാനിയയില്‍ നിന്നുമെത്തി ഇംഗ്ലണ്ടില്‍ ജീവിക്കുന്നുവെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കാരും ഇക്കാര്യത്തില്‍ മോശമല്ല, ബ്രിട്ടീഷ് ഇതര ജനവിഭാഗങ്ങളില്‍ അയര്‍ലണ്ടിന് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ വംശജര്‍. 

ബ്രിട്ടനിലെ പലയിടങ്ങളിലും യുകെ ഇതര വംശജരുടെ എണ്ണം കുതിച്ചുയരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. വിദേശത്ത് ജനിച്ച ആളുകളുടെ എണ്ണം ചിലയിടങ്ങളില്‍ 10 ഇരട്ടി വരെ വര്‍ദ്ധിച്ചിട്ടുണ്ട്. 6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ 77 സ്ഥലങ്ങളുണ്ട്. 2007ല്‍ നിന്നും 2017 എത്തിയപ്പോള്‍ ഏറ്റവുമധികം മാറിമറിഞ്ഞ ഇടം ലിങ്കണ്‍ഷയറിലെ ബോസ്റ്റനാണ്. ഇവിടെ വിദേശത്ത് ജനിച്ച ജനവിഭാഗങ്ങളുടെ എണ്ണം 3 ശതമാനത്തില്‍ നിന്നും 29 ശതമാനമാക്കി മാറ്റി. ഏറ്റവും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ള ഇടങ്ങളാണ് ബ്രക്‌സിറ്റിനെ ഏറ്റവും ശക്തമായി പിന്തുണച്ചത് എന്നതും ശ്രദ്ധേയമാണ്. 

ചരിത്രത്തില്‍ ആദ്യമായാണ് ഐറിഷ് വംശജരെ കടത്തിവെട്ടി റൊമാനിയക്കാര്‍ ഏറ്റവുമധികം ബ്രിട്ടനില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളില്‍ ഇടംനേടിയത്. കുടിയേറ്റത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 58.5 മില്ല്യണായി ഉയരുമെന്നും കണക്കാക്കുന്നു. ലണ്ടനില്‍ തന്നെയാണ് ഏറ്റവുമധികം ആളുകള്‍ വന്നുചേരുന്നത്. 2017ല്‍ ഏകദേശം 350,000 ഐറിഷ് പൗരര്‍മാര്‍ യുകെയില്‍ ജീവിച്ചപ്പോള്‍ 346,000 പേരുമായി ഇന്ത്യക്കാര്‍ തൊട്ടുപിന്നില്‍ ഇടംനേടി. പോളണ്ടുകാര്‍ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

ബ്രക്‌സിറ്റ് നടന്നെന്ന് കരുതി യൂറോപ്പില്‍ നിന്നുമുള്ള ജനങ്ങള്‍ തിരിച്ച് പോകുന്ന കാഴ്ചയില്ലെന്നതും അധികാരികളെ അസ്വസ്ഥരാക്കുന്നു. യുകെയിലെ ജനസംഖ്യ വര്‍ദ്ധിക്കാന്‍ കുടിയേറ്റക്കാര്‍ വഴിയൊരുക്കുന്നുവെന്ന ആശങ്ക ഇതോടെ കൂടുതല്‍ ശക്തമാകും. 




കൂടുതല്‍വാര്‍ത്തകള്‍.