CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 2 Seconds Ago
Breaking Now

ഡയറ്റിലും വ്യായാമത്തിലും ഈ മാറ്റംവരുത്തൂ; വയറിലെ കൊഴുപ്പ് ഇല്ലാതാകും

ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഒഴിവാക്കാന്‍ ഏറെ പ്രയാസമാണ്. എന്നാല്‍ ക്യാന്‍സറും, ശ്വാസകോശ രോഗങ്ങളും, ഹൃദ്രോഗവും പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കുമെന്നതിനാല്‍ ഇത് ഒഴിക്കേണ്ടതും പ്രധാനമാണ്.

പോഷകം, സമ്മര്‍ദം, ഉറക്കം, ജീവിതശൈലി എന്നിവയാണ് ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഉറങ്ങുമ്പോഴാണ് ഏറ്റവും കൂടുതല്‍ കൊഴുപ്പ് എരിയുന്നത് എന്നും ഓര്‍ക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കൊഴുപ്പ് എരിയ്ക്കാന്‍ മികച്ചത്.

ഒപ്പം ആപ്പിള്‍ സിഡര്‍ വിനാഗിരിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മധുരം ഏറെ അകത്താക്കിയാല്‍ വയറിലെ കൊഴുപ്പ് കൂടും. അതുകൊണ്ട് മധുരം പരമാവധി കുറയ്ക്കണം. ഇതോടൊപ്പം സ്‌ക്വാറ്റ്, ലഞ്ചസ്, ഇന്റന്‍സിറ്റി കൂടിയ വ്യായാമങ്ങള്‍ എന്നിവ ശീലിച്ചാല്‍ സഹായകമാകും.

നടപ്പും, ഓട്ടവും വയറിലെ കൊഴുപ്പ് കുറയുമെങ്കിലും ഇതിന് സമയം ആവശ്യമാണ്. രണ്ട് മാസം കൊണ്ട് കൊഴുപ്പ് കുറയ്ക്കാമെന്ന പരസ്യങ്ങളില്‍ വീഴേണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.