CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 35 Seconds Ago
Breaking Now

മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നത് പോലെയെന്ന് പോസ്റ്റര്‍

കോണ്‍ഗ്രസില്‍ നിന്നും നിപ്പ വൈറസുകളെ തൂത്തെറിയൂവെന്നും ആഹ്വാനം ചെയ്യുന്ന വാചകങ്ങളും ഇന്ദിരാഭവന് മുന്നിലെ പോസ്റ്ററില്‍ കാണാം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍. മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നത് പോലെയാണ് മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നതെന്ന് പോസ്റ്ററില്‍ കളിയാക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും നിപ്പ വൈറസുകളെ തൂത്തെറിയൂവെന്നും ആഹ്വാനം ചെയ്യുന്ന വാചകങ്ങളും ഇന്ദിരാഭവന് മുന്നിലെ പോസ്റ്ററില്‍ കാണാം.

ഇന്ദിരാഭവന് മുന്നില്‍ ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

എംഎം ഹസന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നു. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാകുമെന്നാണ് പരിഹാസം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരാനിരിക്കെയാണ് ഇന്ദിരാഭവന് മുന്നില്‍ വിമര്‍ശനങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട് .




കൂടുതല്‍വാര്‍ത്തകള്‍.