CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 30 Seconds Ago
Breaking Now

നിപ്പാ മോചിതരായ അജന്യയും ഉബീഷും വ്യാഴാഴ്ച ആശുപത്രി വിടും ; നിപ്പ നിയന്ത്രണ വിധേയമെന്ന് മന്ത്രി

ഇരുവര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് മന്ത്രി സംസാരിച്ചു.

നിപ്പായില്‍ നിന്നും മോചിതരായ അജന്യയെയും ഉബീഷിനെയും കാണാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി. ഇരുവര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് മന്ത്രി സംസാരിച്ചു. നഴ്‌സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ചയും ആശുപത്രി വിടും.

സുരക്ഷാവസ്ത്രങ്ങളൊന്നും ധരിക്കാതെയാണ് മന്ത്രി എത്തിയത്. എ പ്രദീപ്കുമാര്‍ എംഎല്‍എ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, കലക്ടര്‍ യു വി ജോസ്, ഡോ. ജി അരുണ്‍കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ ജി സജീത്ത്കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

നിപ്പാ വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായതായി മന്ത്രി നേരത്തേ അറിയിച്ചിരുന്നു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരും. നിപാ കേസുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.