CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 45 Minutes 21 Seconds Ago
Breaking Now

ഫോണിലെ ചാര്‍ജ്ജ് കുറയുമെന്ന പേരില്‍ അമ്മ മൊബൈല്‍ കളിയ്ക്കാന്‍ നല്‍കിയില്ല ; 15 കാരന്‍ ആത്മഹത്യ ചെയ്തു

അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ 'അമ്മ കണ്ടത് മേല്‍ക്കൂരയില്‍ തൂങ്ങി നില്‍ക്കുന്ന മകനെയാണ്.

അമ്മയുടെ ഫോണില്‍ മകന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ ബാറ്ററി ചാര്‍ജ് കുറവ്. കറണ്ടില്ലാത്തതിനാല്‍ ഈ ചാര്‍ജ്ജ് കൂടി കളയണ്ടെന്ന് അമ്മ മകനോട് പറഞ്ഞു. ഫോണ്‍ കിട്ടാതെ വന്നതില്‍ മനംനൊന്ത് 15 കാരന്‍ ആത്മഹത്യ ചെയ്തു. കുട്ടമ്പുഴ സ്വദേശി കുന്നുപുറത്ത് രഞ്ജന്റെ മകന്‍ ആല്‍ബിനാണ് (15) മരിച്ചത്. ആല്‍ബിന്‍ എണീറ്റപ്പോള്‍ വീട്ടില്‍ കറന്റുണ്ടായിരുന്നില്ല. ആല്‍ബിന്റെ ഫോണില്‍ പത്തുശതമാനം മാത്രം ചാര്‍ജും. ഇതോടെ അമ്മയുടെ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ കറന്റില്ലാത്തതിനാല്‍ തന്റെ ഫോണിലെ കൂടി ചാര്‍ജ് നഷ്ടപ്പെടുത്തണ്ടെന്ന് പറഞ്ഞ് അമ്മ ഫോണ്‍ നല്‍കിയില്ല.

തുടര്‍ന്ന് അമ്മ ലീലാമ്മ ഗ്യാസ് ഏജന്‍സിയിലെ വാഹനം വരുന്നുണ്ടോ എന്നുനോക്കാന്‍ അയല്‍പക്കത്തെ വീട്ടില്‍ പോയതാണ്. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കണ്ടത് മേല്‍ക്കൂരയില്‍ തൂങ്ങി നില്‍ക്കുന്ന മകനെയാണ്. അമ്മയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. പോലീസെത്തി മൃതദേഹം താഴെയിറക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

 




കൂടുതല്‍വാര്‍ത്തകള്‍.