CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 2 Seconds Ago
Breaking Now

അക്കാര്യം തീരുമാനമായി; എന്‍എച്ച്എസിന് അധിക ഫണ്ടിംഗ് സമ്മാനിക്കാന്‍ കുടുംബങ്ങള്‍ 'ഒരല്‍പ്പം' ടാക്‌സ് കൂടുതല്‍ നല്‍കേണ്ടി വരുമെന്ന് തെരേസ മേയ്

അടുത്ത 70 വര്‍ഷത്തേക്ക് എന്‍എച്ച്എസിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ഉദ്ദേശം

എന്‍എച്ച്എസിന് അധിക ഫണ്ട്, കേട്ടവര്‍ക്കൊക്കെ സന്തോഷം. എന്നാല്‍ അതിന് പിന്നിലൊരു അപകടം പതിയിരിപ്പുണ്ട്, എന്താണെന്നല്ലേ ടാക്‌സ് വര്‍ദ്ധനവ് തന്നെ! എന്‍എച്ച്എസിന് 20 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് നല്‍കാന്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്ന് തെരേസ മേയ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമായി ലാഭിക്കുന്ന തുകയില്‍ നിന്നും ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നികുതിദായകരും ഇതിലേക്ക് ചെറിയ തോതില്‍ സംഭാവന നല്‍കേണ്ടിവരും. എട്ട് വര്‍ഷക്കാലം നീണ്ട സാമ്പത്തിക ചുരുക്കല്‍ എന്‍എച്ച്എസിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനാല്‍ കൂടുതല്‍ മെഡിക്കല്‍ സേവനം ആവശ്യമാണ്. ഈ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരും, നഴ്‌സുമാരും പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതെല്ലാം ടാക്‌സുകളാണ് ഉയര്‍ത്തുകയെന്ന കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ശരത്കാലം വരെ ഇത് രഹസ്യമായിരിക്കും. അടുത്ത 70 വര്‍ഷത്തേക്ക് എന്‍എച്ച്എസിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ഉദ്ദേശം. ആളുകള്‍ ഏറെ കാലം ജീവിക്കുന്നത് ഒരു പ്രശ്‌നമായി മാറിയെന്നും തെരേസ മേയ് ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.