CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 19 Seconds Ago
Breaking Now

ഇന്ത്യയുടെ മോശം നടനാരെന്ന ചോദ്യത്തിന് ഗൂഗിളിന്റെ ഉത്തരം എന്താണെന്നോ ?

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഉത്തരം നല്‍കിയ ഗൂഗിള്‍ അബദ്ധം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഏറ്റവും മോശം നടന്‍ ആരെന്ന ചോദ്യത്തിന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാനാണ് ഗൂഗിളിന്റെ മറുപടി. ഏറ്റവും മോശം ബോളിവുഡ് നടന്‍, മോശം ഇന്ത്യന്‍ നടന്‍ തുടങ്ങിയ കീ വേര്‍ഡുകളിലാണ് സല്‍മാന്റെ പ്രൊഫൈല്‍ കാണുക. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ സല്ലു ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സല്‍മാനെ ഏറ്റവും മോശം നടനെന്ന ടാഗ് ഉപയോഗിച്ച് പലരും പോസ്റ്റ് ചെയ്തു കാണും. അല്‍ഗോരിതം വഴി നിശ്ചയിക്കുന്ന ഗൂഗിള്‍ റിസല്‍ട്ടുകളിലും ഇത് പ്രതിഫലിക്കാം. ഏതെങ്കിലും വ്യക്തിയോ സംഘമോ അല്ല ഇതു നിശ്ചയിക്കുന്നതെന്നാണ് ഗൂഗിള്‍ പറയുന്നത്. അടുത്തിടെ പുറത്തുവന്ന റേസ് 3യിലെ സല്‍മാന്റെ പ്രകടനം മോശമാണെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. ഇതും ഒരു കാരണമാകാം.

 




കൂടുതല്‍വാര്‍ത്തകള്‍.