CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 58 Seconds Ago
Breaking Now

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമം ; ലണ്ടനില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

കുട്ടികളുമായി അശ്ലീല കാര്യങ്ങള്‍ സംസാരിച്ച് അവരുടെ മനസുമാറ്റി ലൈംഗീക താല്‍പര്യമുള്ളവരാക്കി മാറ്റുന്നതായിരുന്നു ഇയാളുടെ രീതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ലണ്ടനില്‍ പിടിയില്‍. 12 വയസ്സ് മാത്രം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഇയാള്‍ വില്‍പ്പനയ്ക്ക് വച്ചത്. കുട്ടികളുടെ മുഖം മറച്ച ഫോട്ടോയും ശാരീരിക വിശേഷണങ്ങളും പറഞ്ഞാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. പിടിയിലായ ഫ്രാന്‍സിസ്‌കോ പെരേര (30)യുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി കഠിന ശിക്ഷയ്ക്കും കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. താന്‍ പരിചയപ്പെട്ട രണ്ടു പെണ്‍കുട്ടികളെ ലൈംഗീക തൊഴിലാളികളാകാന്‍ ഇയാള്‍ പ്രേരിപ്പിച്ചെന്നും കോടതി പറഞ്ഞു. കുട്ടികള്‍ക്ക് 16 വയസ്സാണെന്ന് ഇയാള്‍ പറയുന്നു. കുട്ടികളുമായി അശ്ലീല കാര്യങ്ങള്‍ സംസാരിച്ച് അവരുടെ മനസുമാറ്റി ലൈംഗീക താല്‍പര്യമുള്ളവരാക്കി മാറ്റുന്നതായിരുന്നു ഇയാളുടെ രീതി. ഇതിന്റെ തെളിവ് പോലീസിന് കിട്ടി.

ഓണ്‍ലൈനിലൂടെ ഇത്തരം വില്‍പ്പന നടക്കുന്നുവെന്നറിഞ്ഞ് പോലീസ് ഇയാളെ കള്ളപ്പേരില്‍ സമീപിച്ചു. വില്‍പ്പന നടത്താനെത്തിയ ഇയാളെ പിടികൂടുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.