CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 59 Minutes 51 Seconds Ago
Breaking Now

സൗത്ത്‌ഗേറ്റ് ട്യൂബ് സ്റ്റേഷന്‍ സ്‌ഫോടനത്തില്‍ 23-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്; ബാറ്ററി വെറുതെ പൊട്ടിത്തെറിച്ചതല്ലെന്ന് സംശയം

സ്‌ഫോടനശബ്ദം നടന്നതോടെ നോര്‍ത്ത് ലണ്ടനിലെ സൗത്ത്‌ഗേറ്റില്‍ രാത്രി 8 മണി മുതല്‍ യാത്രക്കാരെ ഒഴിപ്പിച്ചു

അഞ്ച് പേര്‍ക്ക് പരുക്കേറ്റ സൗത്ത്‌ഗേറ്റ് ട്യൂബ് സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ 23 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ചെറിയ പരുക്കുകളാണ് ഏറ്റത്. ഡ്രില്‍ ബാറ്ററിയിലെ പ്രശ്‌നം മൂലമാണ് സ്‌ഫോടനം നടന്നതെയായിരുന്നു നേരത്തെ നല്‍കിയ വിവരം.

സ്‌ഫോടനം നടക്കാന്‍ കാരണമാക്കിയ വ്യക്തിയെന്ന സംശയത്തിലാണ് 23-കാരനെ ലണ്ടനില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് വ്യക്തമാക്കി. സ്‌ഫോടനം നടത്തുന്നതിലേക്ക് ഇയാളുടെ പ്രവര്‍ത്തനം വഴിവെച്ചെന്നാണ് കരുതുന്നത്. ആളുകള്‍ക്ക് പരുക്കേല്‍ക്കുന്നതിന് പുറമെ റെയില്‍വെയുടെ സുരക്ഷയും കുഴപ്പത്തിലാക്കിയെന്ന പേരിലാണ് അറസ്റ്റ്.

അന്വേഷണവിധേയമായി ഇയാളെ വിട്ടയച്ചിട്ടുണ്ട്. സ്‌ഫോടനശബ്ദം നടന്നതോടെ നോര്‍ത്ത് ലണ്ടനിലെ സൗത്ത്‌ഗേറ്റില്‍ രാത്രി 8 മണി മുതല്‍ യാത്രക്കാരെ ഒഴിപ്പിച്ചു. പ്രദേശവാസികളോട് വീട്ടില്‍ തുടരാനും ആവശ്യപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ വിശദവിവരങ്ങള്‍ ഇപ്പോഴും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.