CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 49 Seconds Ago
Breaking Now

ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ ഈ തമാശ കയറിക്കൂടിയാല്‍ മോര്‍ട്ട്‌ഗേജ് നിഷേധിക്കപ്പെടും; നിരവധി പേരുടെ ലോണ്‍ നഷ്ടമാക്കിയ ആ കാര്യത്തില്‍ മുന്നറിയിപ്പുമായി ലെന്‍ഡേഴ്‌സ്

2014ല്‍ നിലവില്‍ വന്ന നിയമങ്ങള്‍ അനുസരിച്ചാണ് കസ്റ്റമറുടെ പെരുമാറ്റവും പരിശോധിക്കാന്‍ തീരുമാനമായത്

ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിലെ വിശ്വാസ്യത മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ഏറെ സുപ്രധാനമാണ്. സ്റ്റേറ്റ്‌മെന്റുകളിലെ ചെറിയ പിഴവ് മതി മോര്‍ട്ട്‌ഗേജുകള്‍ക്കുള്ള അപേക്ഷ തള്ളിപ്പോകാന്‍. ചില തമാശകള്‍ അടങ്ങിയിരിക്കുന്നത് നിരവധി പേരുടെ അപേക്ഷ തള്ളിക്കളയാന്‍ ഇടയാക്കുന്നതായി ലെന്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി.

സ്റ്റേറ്റ്‌മെന്റുകളിലെ ഭാഷ ശരിയല്ലെന്ന പേരില്‍ വരെ അപേക്ഷകള്‍ തള്ളിക്കളയുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ചെറിയ തമാശയെന്ന് ധരിച്ച് ചെയ്യുന്ന കാര്യങ്ങളാണ് പലപ്പോഴും അപകടമാകുന്നകെന്ന് ഇവര്‍ പറയുന്നു. മയക്കുമരുന്നിനും, അശ്ലീല വാക്കുകളും ഉപയോഗിച്ച സ്‌റ്റേറ്റ്‌മെന്റുകളാണ് പലര്‍ക്കും പാരയാകുന്നത്.

സുഹൃത്തുക്കള്‍ തമ്മില്‍ ചെയ്യുന്ന തമാശയാണ് സംഗതിയെങ്കിലും ഉത്തരവാദിത്വം ഇല്ലെന്നതിന് തെളിവായി ബാങ്ക് ഇതിനെ കാണും. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് പൊതുവെ അപേക്ഷകന്‍ ഹാജരാക്കേണ്ടത്. ഓരോരുത്തരുടെയും വരുമാനം, താങ്ങാന്‍ കഴിയുന്ന അവസ്ഥ, ചെലവുകള്‍ എന്നിവയെല്ലാം ബാങ്ക് ഇതുപയോഗിച്ച് വിലയിരുത്തും.

2014ല്‍ നിലവില്‍ വന്ന നിയമങ്ങള്‍ അനുസരിച്ചാണ് കസ്റ്റമറുടെ പെരുമാറ്റവും പരിശോധിക്കാന്‍ തീരുമാനമായത്.




കൂടുതല്‍വാര്‍ത്തകള്‍.