CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 28 Seconds Ago
Breaking Now

അവനെ തിരികെ വിളിക്കാന്‍ ചെന്നപ്പോഴേക്കും പ്രിയങ്ക തട്ടിയെടുത്തിരുന്നു ; നിക്ക് ജോനാസിന്റെ മുന്‍ കാമുകി പറയുന്നു

പ്രിയങ്കയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സത്യമാണെന്നാണ് നികിന്റെ മുന്‍ കാമുകി ഡെല്‍റ്റ് ഗൂഡ്രം പറയുന്നത്. 

നികുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അടുത്ത കാലത്ത് നിക്ക് ആസ്‌ത്രേലിയയില്‍ എത്തിയപ്പോള്‍ അത് സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും പ്രിയങ്കയുമായി നിക്ക് പ്രണയത്തിലായി. ബോളിവുഡിലെ സൂപ്പര്‍ താരവുമായി തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ഓസ്‌ട്രേലിയന്‍ ഗായികയായ ഡെല്‍റ്റ പറയുന്നു. 2011 മുതല്‍ നിക്കും ഡെല്‍റ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു.

നികിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പ്രിയങ്ക പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. 35 കാരിയായ പ്രിയങ്ക തന്നേക്കാള്‍ പത്തുവയസ്സു കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്നുപറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. നിക് ജോനാസ് ഒരു പ്ലേ ബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്നും പ്രിയങ്കയെ പലരും ഉപദേശിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.