CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 32 Minutes 14 Seconds Ago
Breaking Now

ഫഹദിന് വേണ്ടി നസ്രിയ ഒരുക്കുന്ന ചിത്രം വരത്തന്‍ ; ഫസ്റ്റ് ലുക്ക് പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്യുന്ന വരത്തന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ദുബായിയും വാഗമണും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെത് വ്യത്യസ്ഥ ഗെറ്റപ്പാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. മമ്മൂട്ടി നായകനാകുന്ന ബിലാല്‍ 2 ആണ് അമല്‍ നീരദിന്റെ അടുത്ത പ്രൊജക്ട്. ആരാധകര്‍ കാത്തിരിക്കുന്ന ബിലാല്‍ 2 വിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ തന്നെയാണ്.

ബിഗ് ബിയില്‍ കണ്ട ബിലാല്‍ ജോണ്‍ കുരിശിങ്കലിനേക്കാള്‍ ശ്രദ്ധിക്കപ്പെടും ബിലാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തായാലും 2018ല്‍ ബിലാല്‍ സംഭവിക്കും.പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയരുമെന്ന് സംവിധായകന്‍ ഉറപ്പു നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.