CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 5 Minutes 41 Seconds Ago
Breaking Now

നുണപരിശോധനയടക്കം എന്തിനും തയ്യാറാണ് ; ജെസ്‌ന മാറി നില്‍ക്കുകയോ ആരെങ്കിലും മാറ്റി നിര്‍ത്തുകയോ ആകാം ; പിതാവിന്റെ സംശയങ്ങളിങ്ങനെ

'' എന്തും പരിശോധിക്കട്ടെ..അതില്‍ തൃപ്തിയുള്ളു. മകളെ കണ്ടെത്താന്‍ പഴുതടച്ച പരിശോധനകള്‍ തുടരണം

എന്റെ മകള്‍ ജെസ്‌ന മാറി നില്‍ക്കുകയോ ആരെങ്കിലും മാറ്റി നിര്‍ത്തിയിരിക്കുന്നതോ ആകാം. അവര്‍ തിരിച്ചുവരും. മൂക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫ് പ്രതീക്ഷയിലാണ്.

ജെസ്‌നയെ കാണാതായിട്ട് 90 ദിവസം പിന്നിടുന്നു. ഇപ്പോഴും പല രീതിയില്‍ വാര്‍ത്തകള്‍ വരുന്നു. അദ്ദേഹത്തിന് പറയാനുള്ളത് ഒന്നു മാത്രം.

'' എന്തും പരിശോധിക്കട്ടെ..അതില്‍ തൃപ്തിയുള്ളു. മകളെ കണ്ടെത്താന്‍ പഴുതടച്ച പരിശോധനകള്‍ തുടരണം. അതില്‍ തന്നെയും ജെസ്‌നയുടെ സഹോദരങ്ങളേയും മാറ്റി നിര്‍ത്തണ്ട. നുണ പരിശോധയ്ക്ക് വരെ തയ്യാറാണ്. പോലീസ് അന്വേഷണം തൃപ്തികരമാണ്. അതു വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ട്. കുടുംബാംഗങ്ങള്‍ക്കെതിരെ അന്വേഷിക്കാന്‍ ചിലര്‍ ചുമതലപ്പെടുത്തുന്നു.

അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്ന് തോന്നിയപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകളെ കണ്ടെത്തണം എന്ന ആഗ്രഹം മാത്രമാണ് പിന്നില്‍.

നിര്‍മ്മാണ മേഖലയിലെ തന്റെ ഉന്നതി കണ്ട് ആരെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചോ എന്നറിയില്ല, നിലവില്‍ ശത്രുക്കളുള്ളതായി അറിയില്ലെന്നും ജെയിംസ് പറയുന്നു.

ജെസ്‌നയെ കാണാതാകുന്നതിന് തലേന്ന് അവള്‍ മരിക്കാന്‍ പോകുന്നതായി ഫോണില്‍ സന്ദേശം ലഭിച്ചത് മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്. അവള്‍ക്ക് സുഹൃത്തുക്കളുണ്ട്. അവരാരും നിരോധാനത്തിന് പിന്നിലെന്ന് കരുതുന്നില്ല. ജെസ്‌നയുടെ ഫോണ്‍ രേഖകളില്‍ നിന്ന് കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭിക്കട്ടെ എന്നാണ് ആഗ്രഹം.




കൂടുതല്‍വാര്‍ത്തകള്‍.