CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 40 Seconds Ago
Breaking Now

പ്രണയത്തിന് വേണ്ടി ജീവിതം തകര്‍ത്തു ; സോഫിയയ്ക്കും കാമുകനും ആസ്‌ട്രേലിയയില്‍ മലയാളികള്‍ക്ക് കിട്ടിയ ശിക്ഷകളില്‍ ഏറ്റവും കടുത്ത ശിക്ഷ

സോഫിയയ്ക്ക് ഇപ്പോള്‍ വയസ്സ് 32. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ 54 വയസ്സാകും. 34 കാരനായ അരുണിന് 61 വയസ്സാകും ശിക്ഷ കഴിയാന്‍.

പ്രണയിച്ചു, ജീവിക്കാന്‍ ആഗ്രഹിച്ചു, അതിന് വേണ്ടി സോഫിയ ചെയ്തത് കൊടും ക്രൂരത. വഴിവിട്ട പ്രണയമാണ് സോഫിയയേയും അരുണിനേയും അഴിക്കുള്ളിലാക്കിയത്. കാമുകനൊപ്പം സുഖ ജീവിതം സ്വപ്നം കണ്ട സോഫിയയ്ക്ക് ഇപ്പോള്‍ വയസ്സ് 32. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ 54 വയസ്സാകും. 34 കാരനായ അരുണിന് 61 വയസ്സാകും ശിക്ഷ കഴിയാന്‍.

കോളേജില്‍ തുടങ്ങിയ പ്രണയം. സാമും സോഫിയയും പ്രണയത്തിലിരിക്കേയാണ് വിവാഹിതരായത്. ഈ സമയം അരുണുമായും സോഫിയയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലേക്ക് എത്തിയപ്പോള്‍ സാമിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ജ്യൂസില്‍ സയനൈഡ് നല്‍കി കൊല്ലുകയായിരുന്നു.കൊല്ലപ്പെട്ട സാമിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും സോഫിയയുടെ കരിച്ചിലും വേദനയുമൊക്കെ ആരിലും സംശയമുണ്ടാക്കിയില്ല. പിന്നീടാണ് ആ സത്യങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ ജനുവരി 29 നാണ് 14 അംഗ ജൂറിക്ക് മുന്നില്‍ വിചാരണ തുടങ്ങിയത്.രണ്ടാഴ്ചയ്ക്ക് ശേഷം ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.

ഓസ്‌ത്രേലിയന്‍ മലയാളിയ്ക്ക് കാല്‍ നൂറ്റാണ്ടിലധികം ജയില്‍ വാസം അനുഭവിക്കേണ്ടിവരുന്ന ശിക്ഷ ഇതാദ്യം. യഥാസമയം ശിക്ഷ കിട്ടാതെ കുഞ്ഞു മരിച്ചതിനെ തുടര്‍ന്ന് മലയാളി ദമ്പതികള്‍ക്ക് 12 വര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടിവന്നു.

അടുത്തിടെ മെല്‍ബില്‍ മലയാളി യുവതി കാര്‍ ഇടിച്ച് ഗര്‍ഭിണിയ്ക്ക് പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു വര്‍ഷം തടവ് ലഭിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.