CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 5 Seconds Ago
Breaking Now

ലണ്ടനില്‍ രക്തച്ചൊരിച്ചിലിന് അവസാനമില്ല; ഗ്രീന്‍ഫോര്‍ഡ് ട്യൂബ് സ്‌റ്റേഷന് മുന്നില്‍ വെച്ചുണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; തലയ്ക്ക് ഏറ്റ ഗുരുതര പരുക്ക് ജീവനെടുത്തു

തലയ്ക്ക് പരുക്കേറ്റ മറ്റൊരു വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

ലണ്ടനില്‍ തുടരുന്ന അക്രമങ്ങളുടെ പരമ്പരയില്‍ പുതിയൊരു സംഭവം കൂടി. ട്യൂബ് സ്റ്റേഷന് മുന്നില്‍ നടന്ന അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷന് പുറത്ത് വെച്ചാണ് 30-കളില്‍ പ്രായമുള്ള ആള്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് ഏറ്റ ഗുരുതര പരുക്കുകളെത്തുടര്‍ന്നാണ് മരണം.

ഇവിടെ നിന്നും തലയ്ക്ക് പരുക്കേറ്റ മറ്റൊരു വ്യക്തിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില അപകടകരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രെയിന്‍ സ്റ്റേഷനില്‍ അടി പൊട്ടിപ്പുറപ്പെട്ടതായുള്ള റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് സ്ഥലത്തെത്തുമ്പോളേക്കും രണ്ട് പേരും ബോധംകെട്ട് കിടക്കുകയായിരുന്നു.

ഓഫീസര്‍മാരും ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സ്ഥലത്തെത്തുമ്പോള്‍ രണ്ട് പുരുഷന്‍മാര്‍ പ്രതികരണമില്ലാതെ കിടന്നിരുന്നതായി മെറ്റ് വക്താവ് അറിയിച്ചു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ നടത്തും. ഔദ്യോഗിക തിരിച്ചറിയല്‍ നടത്തിയിട്ടില്ല.

രണ്ടാമത്തെ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്, പോലീസ് അറിയിച്ചു. രാവിലെ അടച്ചിട്ട സ്‌റ്റേഷന്‍ ഉച്ചയ്ക്ക് ശേഷം തുറന്നു. 2018ല്‍ ഇതുവരെ ലണ്ടനില്‍ 70 പേരാണ് കൊല്ലപ്പെട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.