CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 28 Seconds Ago
Breaking Now

കാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ ചികിത്സയില്‍ ; താരത്തിനും കുടുംബത്തിനും കൈതാങ്ങായി ഷാരൂഖ് ഖാനും

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ഖാനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൈത്താങ്ങായി ഷാരൂഖ് ഖാന്‍. ലണ്ടനില്‍ ചികിത്സയ്ക്കായി പുറപ്പെടുന്നതിനും ഒരു ദിവസം മുമ്പ് ഇര്‍ഫാന്‍ ഖാന്റെ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തിനെ കാണാന്‍ ഷാരൂഖെത്തി.

രണ്ടു മണിക്കൂര്‍ ഇര്‍ഫാന്‍ ഖാനൊപ്പം ചിലവഴിച്ച ഷാരൂഖ് ആശ്വാസമേകുന്നതിനൊപ്പം ഒരു താക്കോലും കൈമാറി. ലണ്ടനിലെ തന്റെ വീടിന്റെ താക്കോല്‍. ഇര്‍ഫാന്റെ കുടുംബത്തിന് സുരക്ഷിതമായി ഷാരൂഖിന്റെ വീട്ടില്‍ താമസിക്കാം തന്റെ വീട് സ്വന്തം വീടായി തന്നെ ഉപയോഗിച്ചോളൂ എന്നാണ് ഷാരൂഖ് ഇര്‍ഫാനോട് പറഞ്ഞത്.

ഇര്‍ഫാന്‍ ലണ്ടനിലെ ആശുപത്രിയില്‍ കഴിയുമ്പോള്‍ കുടുംബം ഷാരൂഖിന്റെ വസതിയിലാണ് താമസം. ഷാരൂഖും ഇര്‍ഫാനും ദീര്‍ഘ കാലമായി സുഹൃത്തുക്കളാണ്. ഇര്‍ഫാന്‍ താമസിയാതെ രോഗ വിമുക്തനായി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സിനിമാ ലോകം.

ലണ്ടനിലേക്ക് ന്യൂറോ എന്‍ഡോക്രന്‍ എന്ന അപൂര്‍വമായ അര്‍ബുദത്തിന് ചികിത്സയിലുള്ള ഇര്‍ഫാന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രോഗത്തോട് പൊരുതുകയാണെന്നും ലണ്ടനിലെ ആശുപത്രിയിലാണെന്നും അറിയിച്ച് ഇര്‍ഫാന്റെ ആരാധകര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.