CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 2 Seconds Ago
Breaking Now

ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് തമ്മിലടി; ഈസ്റ്റ് ലണ്ടനില്‍ 15-കാരന്‍ കുത്തേറ്റ് മരിച്ചു; കൗമാരക്കാരുടെ അഴിഞ്ഞാട്ടത്തില്‍ ഞെട്ടി ജനം

50-കളില്‍ പ്രായമുള്ള ഒരു ബസ് ഡ്രൈവര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്

ലണ്ടനില്‍ കൊലപാതകങ്ങള്‍ അനസ്യൂതം തുടരുന്നു. കൗമാരക്കാര്‍ തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ പോലും കൊലപാതകങ്ങളില്‍ കലാശിക്കുന്നതാണ് സ്ഥിതി. ഈസ്റ്റ് ലണ്ടനില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ നടന്ന കശപിശയില്‍ 15 വയസ്സുകാരനാണ് കൊലക്കത്തിക്ക് ഇരയായത്. രാത്രി 9 മണിയോടെയാണ് റോംഫോര്‍ഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ അടിപിടി നടക്കുന്നകായി പോലീസിന് വിവരം ലഭിച്ചത്. 

കൗമാരക്കാര്‍ തമ്മിലടിക്കുകയും കെട്ടിടത്തിന് കേടുപാട് വരുത്തുകയും ചെയ്യുകയായിരുന്നു. കിട്ടിയ വിവരം അനുസരിച്ച് പോലീസ് സ്ഥലത്തെത്തുമ്പോള്‍ വലിയ സംഘം കൗമാരക്കാര്‍ പ്രദേശത്ത് ഒതുക്കൂടിയിരുന്നു. ഇതിനിടെ ഒരാള്‍ കത്തിക്കുത്തേറ്റ് നിലത്ത് വീണിരുന്നു. പാരാമെഡിക്കുക്കള്‍ സ്ഥലത്തെത്തി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 

കൊലപാതകം നടത്തിയെന്ന സംശയത്തില്‍ മൂന്ന് ആണ്‍കുട്ടികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട കൗമാരക്കാരന്റെ അടുത്ത ബന്ധുക്കളെ സംഭവം അറിയിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ കൊലപാതകങ്ങള്‍ പകര്‍ച്ചവ്യാധി പോലെ കൊണ്ടുപിടിച്ച് അരങ്ങേറുകയാണ്. 78 പേരെങ്കിലും കത്തിക്കുത്തിലും, വെടിവെപ്പിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചെറുപ്പക്കാരും, പോലീസും ആശങ്കയോടെ സ്ഥലത്ത് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

50-കളില്‍ പ്രായമുള്ള ഒരു ബസ് ഡ്രൈവര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് ശേഷമായിരുന്നു അക്രമങ്ങളെന്ന് ഡിറ്റക്ടീവ് സര്‍ജന്റ് ഗുര്‍ജ് സിംഗ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.