CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 20 Seconds Ago
Breaking Now

ഒന്‍പത് മണിക്കൂര്‍ പണിയെടുക്കാന്‍ എന്താ വട്ടുണ്ടോ? ഇതിലും വേഗത്തില്‍ മൂന്നിരട്ടി പണം നേടാന്‍ തട്ടിപ്പറിക്കാം; മോപ്പഡ് മോഷ്ടാക്കള്‍ പ്രതിദിനം നേടുന്നത് ദിവസം 2000 പൗണ്ട്; മോഷണങ്ങളുടെ എണ്ണമേറുന്നതില്‍ അത്ഭുതം വേണ്ട!

മോഷണവും ഒരു അഡിക്ഷനായി മാറുന്ന കാഴ്ചയാണ് ബ്രിട്ടനിലേത്!

ലണ്ടനിലെ തെരുവുകളില്‍ സമാധാനവും സുരക്ഷയും ഒരു സ്വപ്‌നമായി മാറിക്കഴിഞ്ഞു. പട്ടാപ്പകല്‍ പോലും ആയുധങ്ങളുമായി എത്തുകയും ജനങ്ങളെ പിടിച്ചുപറിക്കുകയും, എതിര്‍ക്കുന്നവരെ കുത്തിവീഴ്ത്തുകയും, പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതുമായ അവസ്ഥകളില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. മോപ്പഡ് മോഷ്ടാക്കള്‍ എന്ന കുപ്രശസ്തമായ വിഭാഗം ആരെ എപ്പോള്‍ അക്രമിക്കുമെന്ന് പോലീസിന് പോലും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇൗ അശാന്തി അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഈ സംഘത്തിലെ ഒരു മുന്‍ വിദഗ്ധര്‍. അതിന് വ്യക്തമായ കാരണവുമുണ്ട്, കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പണം തന്നെ!

ആളുകളെ തട്ടിപ്പറിക്കുന്നത് അനായാസം പണമുണ്ടാക്കാനുള്ള വഴിയായാണ് മോഷ്ടാക്കള്‍ കാണുന്നത്. പ്രതിദിനം 2000 പൗണ്ട് വരെയെങ്കിലും വരുമാനം നേടാന്‍ കഴിയുന്നകായി മുന്‍ ഗ്യാംഗ് അംഗങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത്തരം മോഷണങ്ങള്‍ നല്‍കുന്ന ത്രില്‍ മറ്റൊരു കാരണമാണ്. തങ്ങളുടെ 12, 13 വയസ്സുകളിലാണ് ഇവര്‍ മോഷണം ആരംഭിച്ചത്. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണെന്ന് ഇൗ മുന്‍ മോഷ്ടാക്കള്‍ പോലും വിധിയെഴുതുന്നു. നേരത്തെ ഒറ്റപ്പെട്ട രീതിയില്‍ നടന്ന മോഷണങ്ങള്‍ ഇപ്പോള്‍ സംഘടിതമായി അരങ്ങേറുന്നു. 

12 വയസ്സുള്ള കുട്ടികള്‍ക്ക് 50 പൗണ്ട് കൊടുത്താല്‍ സ്‌കൂട്ടറുകള്‍ മോഷ്ടിക്കും. ഇതൊരു എളുപ്പ വരുമാന മാര്‍ഗ്ഗമായി മാറും. സീനിയര്‍ കള്ളന്‍മാര്‍ ദിവസേന 2000 പൗണ്ട് വരെ വരുമാനം നേടുന്നു. ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്ത് നേടാന്‍ കഴിയുന്നതിന്റെ മൂന്നിരട്ടി പണം ഒരു മോപ്പഡ് കൈയിലുണ്ടെങ്കില്‍ നേടാമെന്നതാണ് ഈ പണിയുടെ പ്രധാന ആകര്‍ഷണം. ഈ വര്‍ഷം മെയ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ സ്‌കൂട്ടറില്‍ എത്തി നടത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണം 22,000 ആണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 

ലണ്ടനെ വൈല്‍ഡ് വെസ്റ്റായി എംപിമാര്‍ പോലും പ്രഖ്യാപിച്ച് കഴിഞ്ഞു. കാരണം പിടിക്കപ്പെടുമെന്ന ആശങ്ക മോഷ്ടാക്കള്‍ക്കില്ല. വന്‍കിട കാറുകളില്‍ സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ടാല്‍ ഇവര്‍ അണിഞ്ഞിട്ടുള്ള വിലയേറിയ വസ്തുവകകള്‍ അടിച്ചുമാറ്റാമെന്നതാണ് ഇവരുടെ ടെക്‌നിക്ക്. മോഷണവും ഒരു അഡിക്ഷനായി മാറുന്ന കാഴ്ചയാണ് ബ്രിട്ടനിലേത്!




കൂടുതല്‍വാര്‍ത്തകള്‍.