CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 57 Seconds Ago
Breaking Now

വണ്ണം കുറയ്ക്കാന്‍ കൊതിക്കുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച വ്യായാമം ഇതാണ്

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഏറ്റവും ആവശ്യമുള്ള കാര്യമാണ് വ്യായാമം. പൊതുവെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതും, കാര്‍ഡിയോ വ്യായാമങ്ങളും, നടപ്പും, ഓട്ടവുമൊക്കെയാണ് ആളുകള്‍ ശീലമാക്കുന്നത്. നീന്തല്‍ ഈ പട്ടികയില്‍ ഇടംനേടുന്നത് ചുരുക്കമാണ്. നീന്തല്‍ കലോറി എരിയിക്കാനും ഭാരം കുറയ്ക്കുമെന്നും വിശ്വാസമില്ലാത്തതാകാം ഇതിനുള്ള കാരണം. എന്നാല്‍ നീന്തല്‍ ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച വ്യായാമമാണെന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍ പറയുന്നു. എയ്‌റോബിക് വ്യായാമത്തിന്റെ എല്ലാ ഗുണങ്ങളും ഇതുവഴി ലഭിക്കും. 

ശരീരത്തിന് മുഴുവന്‍ വ്യായാമം നല്‍കുന്നതോടൊപ്പം മസിലുകളെ ക്രമീകരിക്കാനും നീന്തല്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. സന്ധിവേദനയുള്ളവര്‍ക്കും, മറ്റ് പരുക്കുകള്‍ ഉള്ള വ്യക്തികള്‍ക്കും, ഗര്‍ഭിണികള്‍ക്ക് പോലും ഈ വ്യായാമം സുരക്ഷിതമാണ്. 

ആഴ്ചയില്‍ മൂന്ന് തവണ വീതം അരമണിക്കൂറെങ്കിലും നീന്തല്‍ ശീലമാക്കിയാല്‍ ഗുണഫലം അനുഭവിക്കാം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.