CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 34 Seconds Ago
Breaking Now

തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം കിടക്ക പങ്കിട്ടു; സ്‌നേഹിച്ച് കീഴടക്കി രക്ഷപ്പെട്ട വഴിയെക്കുറിച്ച് മനസ്സ് തുറന്ന് ബ്രിട്ടീഷ് മോഡല്‍

250,000 പൗണ്ട് മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ സെക്‌സ് അടിമയായി വില്‍ക്കുമെന്നായിരുന്നു ഭീഷണി

തട്ടിക്കൊണ്ടുപോയ ക്രിമിനലിനെ സ്‌നേഹിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ബ്രിട്ടീഷ് മോഡല്‍. ഇതിന്റെ ഭാഗമായി കിടക്ക പങ്കുവെച്ചെന്നും, ഇയാളുടെ കൈകളില്‍ പിടിച്ചെന്നുമാണ് മോഡല്‍ ഷോള്‍ എയ്‌ലിംഗ് വ്യക്തമാക്കുന്നത്. സ്വന്തം ജീവിതം രക്ഷിക്കാനായാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നാണ് എയ്‌ലിംഗിന്റെ അവകാശവാദം.

'ഞങ്ങള്‍ കുടുതല്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ബന്ധം രൂപപ്പെടാന്‍ തുടങ്ങി. അയാള്‍ എന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെ ഇത് എനിക്ക് അനുകൂലമായ രീതിയില്‍ ഉപയോഗിക്കുകയായിരുന്നു', സൗത്ത് ലണ്ടനില്‍ നിന്നുമുള്ള 20-കാരി പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് മോഡലാകാന്‍ ക്ഷണിച്ചുവരുത്തിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയത്.

കെറ്റമിന്‍ നല്‍കിയ ശേഷം ചെറിയ പെട്ടിയില്‍ അടച്ചാണ് 120 മൈല്‍ അകലെയുള്ള എത്തിച്ചത്. 250,000 പൗണ്ട് മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ സെക്‌സ് അടിമയായി വില്‍ക്കുമെന്നായിരുന്നു ഭീഷണി. ഈ രീതി ഉപയോഗിച്ച് രക്ഷപ്പെട്ടതിന് വിമര്‍ശിക്കുന്നവരോട് പറയാന്‍ എയ്‌ലിംഗിന് ഒരു മറുപടി മാത്രമാണുള്ളത്. രക്ഷപ്പെടാന്‍ ഇത് മാത്രമായിരുന്നു വഴി!

ആറ് ദിവസങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെ മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ അക്രമി ഇവരെ ഇറക്കിവിടുകയായിരുന്നു. പ്രതി ഹെര്‍ബയ്ക്ക് ഇറ്റാലിയന്‍ കോടതി 16 വര്‍ഷവും ഒന്‍പത് മാസവും ശിക്ഷ നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.