CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 14 Minutes 28 Seconds Ago
Breaking Now

ജിഞ്ചര്‍ ജ്യൂസ് തടികുറയ്ക്കും ; ഗ്യാസും ഒഴിവാക്കും

പ്രിയപ്പെട്ട ടിഷര്‍ട്ട് വണ്ണം കുറഞ്ഞിട്ട് വേണം അണിയാന്‍ എന്നുകരുതി അലമാരയില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടോ? വയര്‍ വീര്‍ത്തിരിക്കുന്നതിനാല്‍ നിരവധി പേര്‍ ഈ രീതി സ്വീകരിക്കുന്നുണ്ട്. വയറ് ഉള്ളിലേക്ക് വലിച്ചുപിടിച്ച് ബുദ്ധിമുട്ടുന്നവരും ഏറെയാണ്. 

വീര്‍ത്ത വയറില്‍ ഗ്യാസ് അമിതമായി രൂപപ്പെടാനും, ഭക്ഷ്യ രീതികള്‍ മോശമാകാനും, ടെന്‍ഷനും, പുകവലിക്കും കാരണമാകും. ഇതെല്ലാം ഒഴിവാക്കാനുള്ള മാര്‍ഗ്ഗമാണ് ജിഞ്ചര്‍ ജ്യൂസ്. ഗ്യാസ് ഒഴിവാക്കാന്‍ ഇഞ്ചിയോളം എളുപ്പമുള്ള വഴിയില്ല. ചെറിയ വയറുവേദന വന്നാല്‍ ഇഞ്ചിനീരും, നാരങ്ങാനീരും, ഉപ്പും ചേര്‍ത്താണ് നാട്ടില്‍ കഴിച്ചിരുന്നത്. 

ദിവസത്തില്‍ ഒരിക്കലെങ്കിലും ഇഞ്ചി ജ്യൂസ് കുടിക്കുന്നത് മൂലം കെട്ടിക്കിടക്കുന്ന ഗ്യാസും അസിഡിറ്റിയും ഒഴിവാക്കാം. രക്തസമ്മര്‍ദം കുറയ്ക്കാനും, വേദനകള്‍ക്കും ഈ ജ്യൂസ് പരിഹാരമാണ്. കൂടാതെ ആര്‍ത്രൈറ്റിസ് രോഗികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തധമനികളിലെ ബ്ലോക്ക് ഒഴിവാക്കാനും ജിഞ്ചര്‍ ജ്യൂസ് ഏറെ ഗുണകരമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.