CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 44 Seconds Ago
Breaking Now

രൗദ്രം ; നിപ്പയെ കുറിച്ച് സിനിമയുമായി സംവിധായകന്‍ ജയരാജ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ രോഗത്തെ കുറിച്ച് സിനിമ ചെയ്യാനൊരുങ്ങുകയാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ സംവിധായകന്‍ ജയരാജ്. രൗദ്രം എന്ന പേരിലായിരിക്കും ചിത്രം. തന്റെ നവരസ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാകും ചിത്രം പുറത്തിറങ്ങുക. ഈ പരമ്പരയിലെ ഏഴാമത്തെ ചിത്രമായിരിക്കുമിത്.

പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ജയരാജ് സംസാരിച്ചു.

സിനിമ മേഖലയിലെ തര്‍ക്കങ്ങള്‍ അല്ല സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ അലട്ടുന്നത്. കോഴിക്കോട് ദുരിതം അനുഭവിച്ചവരെ കുറിച്ച് അറിഞ്ഞു. സിനിമ ചെയ്യാമെന്ന് തീരുമാനിച്ച് മടങ്ങി. നിപ്പയെ കുറിച്ച് പഠിക്കാന്‍ കോഴിക്കോട്ടെത്തുമെന്നും ജയരാജ് വ്യക്തമാക്കി .




കൂടുതല്‍വാര്‍ത്തകള്‍.