CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 51 Seconds Ago
Breaking Now

ജെസ്‌നയുടെ കൈയ്യിലെ വീട്ടുകാര്‍ അറിയാത്ത ഫോണിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ്

ജെസ്‌നയെ കാണാതാകുന്നതിന് ആറു മാസം മുമ്പു മുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു .

ജെസ്‌നയുടെ തിരോധാനത്തില്‍ പത്തു ദിവസത്തിനകം നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചേക്കാമെന്ന് അന്വേഷണ സംഘം. ജസ്‌ന രണ്ട് മൊബൈല്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് മനസിലായി. രണ്ടാമത്തെ ഫോണിലെ കാള്‍ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കരുതുന്നു.

സൈബര്‍ സെല്‍ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. പത്തു ദിവസത്തിനകം വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്. ജെസ്‌നയ്ക്ക് മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നുവെന്ന അറിവല്ലാതെ മറ്റൊന്നും പോലീസിന് ലഭിച്ചിട്ടില്ല.ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളില്‍ നിന്നാണ് മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. നമ്പര്‍ ലഭിച്ചാല്‍ ജെസ്‌നയെ കുറിച്ച് കൂടുതല്‍ അറിയാനാകും.

വീട്ടുകാര്‍ക്കും സഹപാഠികള്‍ക്കും ജെസ്‌നയുടെ ഈ ഫോണിനെ കുറിച്ച് അറിവില്ല. ജെസ്‌നയെ കാണാതാകുന്നതിന് ആറു മാസം മുമ്പു മുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.