CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 58 Seconds Ago
Breaking Now

ഗ്ലാസ്‌ഗോയില്‍ മരിച്ച ഷാജന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും ; അവിശ്വസനീയ മരണത്തില്‍ ഞെട്ടി യുകെ മലയാളികള്‍

പ്രഥമ ദിവ്യകാരുണ്യ സ്വീകരണാഘോഷങ്ങളില്‍ പങ്കെടുക്കവെ നെഞ്ചുവേദനയെ തുടര്‍ന്ന് ഷാജന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഗ്ലാസ്‌ഗോ ; ശനിയാഴ്ച ഗ്ലാസ്‌ഗോയില്‍ മലയാളികളെ ഞെട്ടിച്ച സംഭവമാണ് ഷാജന്‍ കുര്യന്റെ മരണം.  ഒന്നര പതിറ്റാണ്ടായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയുടെ മരണം എല്ലാവരേയും ഞെട്ടിച്ചു. തങ്ങളില്‍ ഒരാളായി സ്‌നേഹത്തോടെ ജീവിച്ച ഷാജന്‍ കുര്യന്റെ മരണം എല്ലാവരേയും ഞെട്ടിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി മൃതദേഹം വിട്ടുനല്‍കും എന്നാണ് പ്രതീക്ഷ. ഇന്ന് കൗണ്‍സിലില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും കരുതപ്പെടുന്നു. മൃതദേഹം ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫ്യൂണറല്‍ ഡിറ്റക്ടര്‍സ് മൃതദേഹം ഏറ്റെടുത്ത ശേഷമേ നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം ലഭിക്കൂ.  ശനിയാഴ്ചയെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വീട്ടുകാര്‍ നടത്തുന്നതും. മാതൃ ഇടവകയില്‍ സംസ്‌കാര നടപടികള്‍ പൂര്‍ത്തിയാക്കും.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണാഘോഷങ്ങളില്‍ പങ്കെടുക്കവെ നെഞ്ചുവേദനയെ തുടര്‍ന്ന് ഷാജന്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

പരിപാടിയില്‍ സജീവമായി പങ്കെടുത്ത ഷാജന്‍ വേദിയില്‍ കുടുംബത്തോടൊപ്പം കയറി നൃത്തം ചെയ്തിരുന്നു .ശേഷം സുഹൃത്തുക്കളോട് സംസാരിച്ചു നില്‍ക്കേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നഴ്‌സുമാര്‍ അടക്കം ഓടിയെത്തി സിപിആര്‍ അടക്കം പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിമിഷങ്ങള്‍ക്കകം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം ഗവാന്‍ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഒന്നര പതിറ്റാണ്ടായി ഗ്ലാസ്‌ഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ഷാജന്റെ മരണം ആഘാതമായിരിക്കുകയാണ് ഏവര്‍ക്കും.

ടാക്‌സി ഓട്ടം ഉള്ളതിനാല്‍ ഒട്ടേറെ സുഹൃത്തുക്കള്‍ സാജനുണ്ട്. കെന്റില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്ക് താമസം മാറിയ ഷാജന്‍ ഇവിടെയുള്ളവര്‍ക്കും പ്രിയങ്കരനായി.കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായ ഷാജന്‍ കുടുംബത്തോടൊപ്പമായിരുന്നു ഗ്ലാസ്‌ഗോയില്‍ താമസം. കോട്ടയം മോനിപ്പിള്ളി സ്വദേശിനിയായ ഷൈലജയാണ് ഭാര്യ. അര്‍ഷ, ആഷ്‌നി, ആദര്‍ശ്, അമിത് എന്നിവരാണ് മക്കള്‍. മൂത്ത മകളുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്.

കരിന്തരക്കല്‍ കണ്ണാത്തുകുഴി കുര്യന്റെയും റിട്ടയേര്‍ഡ് നഴ്‌സായ അന്നമ്മയുടെയും മകനാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.