CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 37 Seconds Ago
Breaking Now

ആരെയെങ്കിലും പീഡിപ്പിക്കാന്‍ തോന്നുന്നു; കൊല്ലുമെന്ന് ഉറപ്പുണ്ടായിട്ടും ജയിലില്‍ നിന്നും തുറന്നുവിട്ടു; സെക്‌സ് അറ്റാക്കര്‍ നഴ്‌സിനെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി

തെളിവ് നശിപ്പിക്കാന്‍ പ്രായമായ അമ്മയെ അടിച്ച് വീഴത്തിയ ശേഷം വീടിന് തീയിടുകയും ചെയ്തു.

ജയിലില്‍ നിന്നും പുറത്തുവിട്ടാല്‍ ആരെങ്കിലും ഇയാളുടെ മാനസിക രോഗത്തിന് ഇരയാകുമെന്ന് പ്രൊബേഷന്‍ ഓഫീസര്‍ക്കും, പോലീസിനും ഉറപ്പുണ്ടായിരുന്നു. എന്നിട്ടും സീരിയല്‍ സെക്‌സ് അറ്റാക്കറെ അധികൃതര്‍ സ്വതന്ത്രനാക്കി. ഇതിന്റെ ഫലം അനുഭവിക്കേണ്ടി വന്നതോ ഒരു നഴ്‌സിനും.

വീണ്ടും അക്രമത്തിന് ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും പുറത്തിറങ്ങിയ 57-കാരനായ ലെറോയി കാംപെല്‍ ഭയപ്പെട്ടത് പോലെ തന്നെ കാര്യം നടത്തി. നഴ്‌സ് ലിസ സ്‌കിഡ്‌മോറിനാണ് ഞെട്ടിക്കുന്ന അക്രമണത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ടത്. ജയിലില്‍ നിന്നിറങ്ങി നാലാം മാസമായിരുന്നു അതിക്രമം.

മൂന്ന് സ്ത്രീകളെ അക്രമിച്ച കേസില്‍ അകത്തായിരുന്ന കാംപെല്‍ താന്‍ വീണ്ടും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയപുന്നു. എന്നാല്‍ ഇയാളെ ജയിലില്‍ പാര്‍പ്പിക്കാനുള്ള രണ്ട് അവസരങ്ങള്‍ അധികൃതര്‍ നഷ്ടമാക്കി. നഴ്‌സിന്റെ മരണത്തിലേക്ക് നയിച്ച വീഴ്ചകള്‍ക്ക് ലിസയുടെ കുടുംബത്തോട് ജസ്റ്റിസ് മിനിസ്റ്റര്‍ റോറി സ്റ്റുവര്‍ട്ട് മാപ്പ് പറഞ്ഞു.

സംഭവിച്ച അബദ്ധങ്ങളുടെ പൂര്‍ണ്ണവിവരം ലഭിക്കാനുള്ള ശ്രമത്തിലാണ് ലിസയുടെ കുടുംബം. പോലീസ് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ലിസ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് സഹോദരി ആലിസണ്‍ പാര്‍ക്കര്‍ പറഞ്ഞു.

2016 നവംബറിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വീട്ടില്‍ വെച്ച് ലിസ കൊല്ലപ്പെടുന്നത്. ഇവരുടെ അമ്മയാണ് കൊലപാതകിയെ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാന്‍ പ്രായമായ ഇവരെ അടിച്ച് വീഴത്തിയ ശേഷം വീടിന് തീയിടുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.