CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 6 Seconds Ago
Breaking Now

സിക്‌സുകളുടെ രാജാവായി അഫ്രീദിയ്‌ക്കൊപ്പം ക്രിസ് ഗെയില്‍

പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയ്‌ക്കൊപ്പമാണ് ക്രിസ് ഗെയില്‍ നിലയുറപ്പിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി എടുത്തണിഞ്ഞ് ക്രിസ് ഗെയില്‍. ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച റെക്കോര്‍ഡിലേക്കാണ് താരം കുതിച്ചെത്തിയത്. സെന്റ് കിറ്റ്‌സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് സിക്‌സ് അടിച്ച് കൊണ്ടാണ് തന്റെ ശേഖരം 476 ആക്കി ഉയര്‍ത്തിയത്. പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയ്‌ക്കൊപ്പമാണ് ക്രിസ് ഗെയില്‍ നിലയുറപ്പിച്ചത്. 

ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ ക്രിസ് ഗെയില്‍ മികച്ച ഫോമിലായിരുന്നു. 66 പന്തില്‍ 73 റണ്ണാണ് ഗെയില്‍ അടിച്ചുകൂട്ടിയത്. റോവ്മാന്‍ പവലിന് ശേഷം ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയതും ഗെയിലാണ്. എന്നാല്‍ 18 റണ്‍ അകലെ ആതിഥേയര്‍ പോരാട്ടം അവസാനിപ്പിച്ചു. 

443 മത്സരങ്ങളില്‍ നിന്നാണ് ഗെയിലിന്റെ റെക്കോര്‍ഡ്. അഫ്രീദിയ്ക്ക് ഈ റെക്കോര്‍ഡിലെത്താന്‍ 524 മത്സരങ്ങള്‍ വേണ്ടിവന്നു. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ധോണിയാണ് സിക്‌സില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. 504 മത്സരങ്ങളില്‍ നിന്നും 342 സിക്‌സുകളാണ് ധോണിക്കുള്ളത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.