CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 20 Seconds Ago
Breaking Now

തോറ്റു പഠിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്; രോഹിത്-ദ്രാവിഡ് കൂട്ടുകെട്ടിന് മുന്നിലുള്ളത് ടി20 ടീമിനെ നന്നാക്കിയെടുക്കല്‍; പണിയെടുക്കാത്ത 'മിടുക്കന്‍മാരെ' പുറത്തിരുത്തി പരീക്ഷണം

ഐപിഎല്‍ രണ്ടാം പാദത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വെങ്കടേഷ് അയ്യര്‍ ടീമിലെത്തി

ഐസിസി ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. പുതിയ കോച്ചായി സ്ഥാനമേറ്റ രാഹുല്‍ ദ്രാവിന് പുറമെ രോഹിത് ശര്‍മ്മയെ ടി20 ടീം ക്യാപ്റ്റനാക്കിയാണ് നീക്കങ്ങള്‍. 

നവംബര്‍ 17ന് ന്യൂസിലാന്‍ഡിന് എതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയും, നവംബര്‍ അവസാനം സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യ- എ ടീമുമാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നത്. വിരാട് കോലി, ജസ്പ്രീത് ബൂംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. 

ബാറ്റിംഗ് മാത്രം ചെയ്യുന്ന ഓള്‍റൗണ്ടറായി തുടര്‍ന്ന ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിന്നും ഒഴിവാക്കി. കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാതെ പോയ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ നിന്നും പുറത്തായി. രാഹുല്‍ ചാഹറിന് പകരം പരിചയസമ്പന്നനായ യുസ്‌വേന്ദ്ര ചാഹല്‍ തിരിച്ചെത്തി. 

ഐപിഎല്‍ രണ്ടാം പാദത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വെങ്കടേഷ് അയ്യര്‍ ടീമിലെത്തി. ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഋഷഭ് പന്തിന് പുറമെ ഒരു ബാക്ക്അപ്പ് കീപ്പറെ കൂടി വളര്‍ത്തിയെടുക്കാനാണ് ദ്രാവിഡിന്റെ നീക്കം. ആ ഉദ്ദേശത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.