CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 56 Seconds Ago
Breaking Now

കുറച്ചു സ്‌ക്രീനില്‍ മാത്രം റിലീസ് ചെയ്തിട്ടും വിശ്വരൂപം മുന്നേറുന്നു

കമല്‍ഹാസന്റെ വിശ്വരൂപം 2 സാധാരണയ്ക്ക് വിരുദ്ധമായി കുറച്ച് സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ചിത്രത്തിനെതിരെ മോശം റിവ്യൂകളും പുറത്തുവരുന്നു. എന്നിട്ടും ബോക്‌സ് ഓഫീസില്‍ വിശ്വരൂപത്തിന് യാതൊരു കുലുക്കവുമില്ല, അത് ശക്തമായി തന്നെ മുന്നേറുന്നു.

ആദ്യദിനത്തില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ റെക്കോര്‍ഡ് ചെന്നൈയില്‍ വിശ്വരൂപം മറികടന്നു. ഓപ്പണിംഗ് ദിനത്തില്‍ ചെന്നൈയില്‍ നിന്നും 93 ലക്ഷമാണ് കളക്ഷന്‍. റിലീസ് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗ് നല്‍കിയിരുന്നില്ല.

നിരൂപകരും, പ്രേക്ഷകരും വ്യത്യസ്ത പ്രതികരണം നടത്തുന്നതിനാല്‍ ആഴ്ചാവസാനത്തില്‍ ചിത്രത്തിന്റെ ഗതിയെന്താകും എന്ന് ഉറപ്പില്ല. ചെന്നൈ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ആറാം സ്ഥാനത്താണ് ചിത്രം.

രജനികാന്തിന്റെ കാലാ 1.75 കോടിയുമായി ഒന്നാമതാണ്. അജിത്തിന്റെ വിവേകം 1.21 കോടി, കബാലി 1.12 കോടി, വിജയുടെ തെറി 1.05 എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.