CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 51 Minutes 27 Seconds Ago
Breaking Now

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഉറപ്പായും ചെയ്യണം ഈ സ്‌ട്രെച്ചുകള്‍

തിങ്കള്‍ മുതല്‍ ശനി വരെ ഒരേ രീതിയിലുള്ള ജോലി. വീട്ടില്‍ നിന്നും നേരെ ബൈക്കിലോ, കാറിലോ ഓഫീസിലെത്തി കസേരയില്‍ ഇരുപ്പുറപ്പിക്കുന്നു. ഒന്‍പത് മണിക്കൂറിന് ശേഷം വീട്ടില്‍ തിരികെ എത്തുന്നു. ഇതാണ് നിങ്ങളുടെ ദൈനംദിന രീതിയെങ്കില്‍ ശരീരത്തിന് സ്‌ട്രെച്ചിംഗ് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയുക. 

കമ്പ്യൂട്ടറും, ഫോണുമില്ലാത്ത ഓഫീസ് ജോലി കുറവായതിനാല്‍ കൈകള്‍ക്കുള്ള സ്‌ട്രെച്ചിംഗ് പ്രധാനമാണ്. കൈകള്‍ നിര്‍ത്തിപ്പിടിച്ച് മുഷ്ടി ചുരുട്ടി മുറുക്കെ പിടിച്ച ശേഷം കൈകള്‍ അയയ്ക്കുക. ഇത് പത്ത് തവണ ആവര്‍ത്തിക്കാം. 

കഴുത്തിനുള്ള സ്‌ട്രെച്ചിംഗാണ് അടുത്തത്. കമ്പ്യൂട്ടറിലും ഫോണിലും നോക്കി ഇരിക്കുമ്പോള്‍ കഴുത്തിന് നേരിടുന്ന സമ്മര്‍ദം ഏറെയാണ്. ഇതിനായി നടുനിവര്‍ത്തി നേരെ ഇരുന്ന ശേഷം തലയ്ക്ക് പിന്നില്‍ കൈകള്‍ വെച്ച് താടി നെഞ്ചിലേക്ക് അമരാന്‍ പാകത്തിന് താഴ്ത്താം. വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കി പത്ത് തവണ ആവര്‍ത്തിക്കാം.

അരക്കെട്ട്, പുറം എന്നിവയാണ് സ്‌ട്രെച്ചിംഗ് ആവശ്യമുള്ള അടുത്ത ഭാഗം. നീണ്ടുനിവര്‍ന്ന് കിടക്കുമ്പോള്‍ ഒരു കാല്‍ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തിപ്പിടിക്കാം. ശ്വാസം വിട്ട് ഇത് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാം. ഇത് പത്ത് തവണ ഓരോ കാലിനും ആവര്‍ത്തിക്കാം.  

 

 

 




കൂടുതല്‍വാര്‍ത്തകള്‍.