CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 10 Seconds Ago
Breaking Now

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന

ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യുന്ന സ്ഥലം വൈക്കത്തു നിന്ന് മാറ്റാന്‍ സാധ്യതയുള്ളൂ.

പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയേക്കുമെന്ന് അന്വേഷണ സംഘം സൂചന നല്‍കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈക്കത്ത് വച്ചു തന്നെയായിരിക്കും. ബിഷപ്പിന് കൂടുതല്‍ സമയം നല്‍കികൊണ്ടുള്ള നിലപാട് കോടതിയുടെ ഭാഗത്തു നിന്നുണ്ടായ സാഹചര്യത്തിലാണ് അറസ്റ്റ് വൈകിക്കാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യുന്ന സ്ഥലം വൈക്കത്തു നിന്ന് മാറ്റാന്‍ സാധ്യതയുള്ളൂ. ബുധനാഴ്ച രാവിലെ പത്തു മണി മുതല്‍ ബിഷപ്പിനെ ചോദ്യം ചെയ്യും. മൂന്നു ദിവസം ചോദ്യം ചെയ്യലിനായി വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് കോടതി മാറ്റിയിരുന്നു. അറസ്റ്റ് വേണോ എന്നത് പോലീസിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.