CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 8 Seconds Ago
Breaking Now

അജ്ത്ത് ചിത്രം വിശ്വാസത്തിന്റെ ഷൂട്ടിങ് ചിത്രങ്ങള്‍ വൈറല്‍

വീണ്ടും അജിത്തും നയന്‍താരയും ഒന്നിക്കുന്നു. ഒപ്പം അജിത്ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രവുമായ 'വിശ്വാസ'ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള അജിത്തിന്റെ ഗെറ്റപ്പ് ആരാധകര്‍ക്ക് ആവേശമായി.അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. സംഘട്ടന രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം.

'വിശ്വാസ'ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.'ബില്ല', 'ആരംഭം', 'അയേഗന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം.

വീരം', 'വേഗം', 'വേതാളം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് 'വിശ്വാസം'. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ഹിറ്റായതിനാല്‍ ഈ ചിത്രവും മറിച്ചാകില്ലെന്ന് തന്നെയാണ് കണക്കു കൂട്ടല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.