CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 42 Seconds Ago
Breaking Now

നവംബറില്‍ മഞ്ഞുവീഴ്ച തുടങ്ങും ; നാലു മാസം നീളുമെന്നും മെറ്റ് ഓഫീസ് ; എന്‍എച്ച്എസ് സമ്മര്‍ദ്ദത്തിലാകും

അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യതിയാനം കാരണം നവംബര്‍ തുടക്കം മുതല്‍ തന്നെ തണുപ്പുണ്ടാകും.

ഇനി അതിശൈത്യ കാലമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. സമ്മര്‍ ഒരു മാസത്തിനുള്ളില്‍ അവസാനിക്കുമെന്നും പിന്നീടുള്ള നാലു മാസം മഞ്ഞുകാലമായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. സമീപ കാലത്തൊന്നും ഇല്ലാത്ത വിധം അതി ശൈത്യമാകും ഇക്കുറിയെന്നാണ് മുന്നറിയിപ്പ് . ആകെ പ്രതിസന്ധിയിലായ എന്‍എച്ച്എസ് കൂടുതല്‍ ദുരിതത്തിലാകുമെന്നുറപ്പായി.

അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യതിയാനം കാരണം നവംബര്‍ തുടക്കം മുതല്‍ തന്നെ തണുപ്പുണ്ടാകും. മഞ്ഞുമൂടിയ ക്രിസ്മസായിരിക്കും ഇക്കുറിയെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. കടുത്ത ശീതക്കാറ്റുമുണ്ടാകും. നാലു മാസത്തോളം ഇതാകും അവസ്ഥ.

കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ എല്‍നിനോയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. മാറുന്ന അന്തരീക്ഷ മര്‍ദ്ദവും കൂടിയാകുന്നതോടെ ഡിസംബര്‍ മുതല്‍ മൂന്നു മാസങ്ങളില്‍ കടുത്ത ശൈത്യമായിരിക്കും.

1910 ന് ശേഷം ഏറ്റവും തണുപ്പേറിയ കാലം 2010ലായിരുന്നു. സമാന അവസ്ഥയാകും ഇക്കുറിയുമെന്നാണ് കാലാവസ്ഥാ പ്രവചനം. 30 ദിവസത്തിന് അപ്പുറത്തേക്ക് കാലാവസ്ഥ പ്രവചിക്കാന്‍ കഴിയില്ലെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇക്കുറി ഡിസംബര്‍ മുന്‍ തവണത്തേക്കാള്‍ ശൈത്യം കൂടുമെന്നാണ് മെറ്റ്ഓഫീസ് വിലയിരുത്തുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.