CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 31 Seconds Ago
Breaking Now

യൂറോപ്യന്‍ കുടിയേറ്റ പ്രേമം ഇനിയില്ല; വിവേചനമുള്ള കുടിയേറ്റ നയം അവസാനിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി; ഇയു ഇതര കുടിയേറ്റക്കാരനും, യൂറോപ്യനും ഇനി ബ്രിട്ടന് ഒരുപോലെ!

വര്‍ഷങ്ങളായി ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യാനെത്തുന്ന ഇയു തൊഴിലാളികളെ തടയണമെന്നത് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി

തന്നെ നാറ്റിച്ചുവിട്ട യൂറോപ്യന്‍ യൂണിയനോട് പകരംവീട്ടാന്‍ പ്രധാനമന്ത്രി തെരേസ മേയ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ അനുകൂല കുടിയേറ്റ നയം തിരുത്തിക്കുറിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നതായാണ് വിവരം. തിങ്കളാഴ്ച ചേരുന്ന അടിയന്തര ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ഈ വാദം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഇത്. യൂറോപ്യന്‍ കുടിയേറ്റക്കാരന്‍, ഇതു ഇതര കുടിയേറ്റക്കാരെയും വിവേചനത്തില്‍ നിര്‍ത്തിയിരുന്ന നയം അവസാനിപ്പിച്ച് പുതിയ സിസ്റ്റം രൂപീകരിക്കാന്‍ ഉറപ്പിച്ചാണ് മേയുടെ നീക്കം. വര്‍ഷങ്ങളായി ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യാനെത്തുന്ന ഇയു തൊഴിലാളികളെ തടയണമെന്നത് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ സുപ്രധാന ആവശ്യമാണ്.

ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ ഇമിഗ്രേഷന്‍ പോളിസിക്ക് ക്യാബിനറ്റ് യോഗത്തില്‍ അംഗീകാരം നേടാനാണ് തെരേസ മേയ് ശ്രമിക്കുക. ഇയു സൗജന്യ സഞ്ചാര സ്വാതന്ത്ര്യം അവസാനിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് അവര്‍ അടുപ്പക്കാരോട് വ്യക്തമാക്കി. എന്നാല്‍ പല സീനിയര്‍ മന്ത്രിമാരും ഈ നീക്കത്തെ എതിര്‍ക്കുന്നു. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും, ബിസിനസ്സ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്കും നയത്തെ ബ്രസല്‍സുമായുള്ള ചര്‍ച്ചകളില്‍ വിലപേശലിന് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്.

യൂറോപ്യന്‍മാരുടെ സ്വതന്ത്ര സഞ്ചാരം യുകെയ്ക്ക് പാരയാകുന്നതായാണ് കണ്ടെത്തല്‍. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഒരു പ്രധാന കാരണവും ഇത് തന്നെ.




കൂടുതല്‍വാര്‍ത്തകള്‍.