CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 59 Seconds Ago
Breaking Now

സ്തനങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് രാഖി സാവന്ത്

തന്റെ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് നടിയും മോഡലുമായ രാഖി സാവന്ത്. ഇന്‍സ്റ്റ്ഗ്രാം വീഡിയോയിലാണ് രാഖി ഇതു വെളിപ്പെടുത്തിയത്. തന്റെ കൈയ്യില്‍ ഇതു മാത്രമേ ഉള്ളൂവെന്നും അതു ദാനം ചെയ്യാന്‍ തയ്യാറാണെന്നും വീഡിയോ പങ്കുവച്ച് രാഖി പറഞ്ഞു.

ഒരു നടിയുടെ കണ്ണുകളെ പുകഴ്ത്തികൊണ്ടാണ് രാഖിയുടെ വീഡിയോ തുടങ്ങുന്നത്. മറ്റുള്ളവര്‍ക്കായി തങ്ങളുടെ അവയവ ഭാഗങ്ങളും അവയവവും ദാനം ചെയ്യാന്‍ ഒട്ടേറെ പേര്‍ ശ്രമിക്കുന്നു. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃക കാട്ടിയ ഇവര്‍ തനിക്ക് പ്രചോദനമാണ്. ഇവരില്‍ നിന്നാണ് തനിക്കും ഈ ആഗ്രഹമുണ്ടായതെന്ന് രാഖി പറയുന്നു.

രാഖിയുടെ നിലപാടിനെ ചിലര്‍ പ്രശംസിച്ചെങ്കില്‍ ചിലര്‍ പരിഹസിച്ചും രംഗത്തെത്തി.

കരിയറിന്റെ തുടക്കം ബ്രസ്റ്റ് എന്‍ഹാന്‍സ്‌മെന്റ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് രാഖി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് 2010ല്‍ ഇതു നീക്കം ചെയ്തു .

 




കൂടുതല്‍വാര്‍ത്തകള്‍.