CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 17 Minutes 14 Seconds Ago
Breaking Now

ജയിലിന്റെ മതിലിന് മുകളിലൂടെ മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നു ; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിക്കുന്നത് പോലീസില്‍ പറയുന്നുപോലുമില്ല !!

ഞായറാഴ്ച നടന്ന സംഭവം ഇതുവരേയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാര്‍ക്ക് സുഖ ജീവിതം. വാര്‍ത്തകള്‍ പലതു വന്നിട്ടും യാതൊരു മാറ്റവുമില്ലാതെ സുഖ ജീവിതമാണ് പലരും ഇവിടെ നയിക്കുന്നതെന്ന് വ്യക്തം. തടവുകാര്‍ക്ക് പുറത്തു നിന്ന് മൂന്നംഗ സംഘം മതിലിന് മുകളിലൂടെ കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുത്ത സംഭവം പോലീസില്‍ പോലും അറിയിച്ചിട്ടില്ല ജയില്‍ അധികൃതര്‍. നേരത്തെയും സിഗററ്റ് പാക്കറ്റും മദ്യവും ഉള്‍പ്പെടെ എറിഞ്ഞു നല്‍കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ജയില്‍ ജീവനക്കാര്‍ എത്തിയപ്പോഴേയ്ക്കും സംഘം ബാഗുപേക്ഷിച്ച് രക്ഷപ്പെട്ടു. ബാഗില്‍ ശേഷിച്ച കക്കയിറച്ചി നശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

ജയിലിന് അകത്തു നടത്തിയ അന്വേഷണത്തില്‍ ഇറച്ചി കണ്ടെത്തിയിട്ടില്ല. ജീവനക്കാര്‍ കാണും മുമ്പ് സംഘം മദ്യകുപ്പിയും എറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച നടന്ന സംഭവം ഇതുവരേയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

ജയില്‍ ആശുപത്രി കെട്ടിടത്തിന്റെ മറ പറ്റി നിന്നാണ് സംഘം ജയിലിനുള്ളിലേക്ക് പൊതികള്‍ എറിഞ്ഞ് നല്‍കുന്നത്. ഡ്യൂട്ടിയ്ക്ക് വരികയായിരുന്ന സ്‌പെഷ്യല്‍ സബ്ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ കണ്ണില്‍ സംഭവം പെടുകയായിരുന്നു. നേരത്തെയും ജയിലില്‍ നിന്ന് മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.