CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 59 Seconds Ago
Breaking Now

കൊട്ടിഘോഷിച്ച് രാജ്ഞിയുടെ ഗാര്‍ഡ്‌സ്മാനായ സിഖുകാരനെ ചവിട്ടിപ്പുറത്താക്കും; ട്രൂപ്പിംഗ് ദി കളറിലെ ആദ്യത്തെ തലപ്പാവണിഞ്ഞ ഗാര്‍ഡ് കൊക്കെയിന്‍ പരിശോധനയില്‍ പരാജയപ്പെട്ടു; ഉയര്‍ന്ന തോതില്‍ കൊക്കെയിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; സൈന്യത്തില്‍ നിന്നും പുറത്താക്കല്‍ നേരിടുന്നു

അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാസങ്ങള്‍ തികയും മുന്‍പ് ലള്‍ നാണംകെട്ട് സൈന്യത്തില്‍ നിന്നും പുറത്താകും

ട്രൂപ്പിംഗ് ദി കളറില്‍ തലപ്പാവണിഞ്ഞ ആദ്യത്തെ കോള്‍ഡ്‌സ്ട്രീം ഗാര്‍ഡ് എന്ന ഖ്യാതിയുമായി വാര്‍ത്തകളില്‍ നിറഞ്ഞ സിഖുകാരന്‍ മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ പോസ്റ്റില്‍ നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്യുമെന്നാണ് വിവരം. ഈ വര്‍ഷം രാജ്ഞിയുടെ 92-ാമത് പിറന്നാള്‍ ആഘോഷങ്ങളില്‍ പരമ്പരാഗത സിഖ് തലപ്പാവ് അണിഞ്ഞ് മാര്‍ച്ച് ചെയ്താണ് ചരണ്‍പ്രീത് സിംഗ് ലള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന മയക്കുമരുന്ന് പരിശോധനയില്‍ കൊക്കെയിന്‍ ടെസ്റ്റില്‍ പോസിറ്റീവായതോടെയാണ് ലെസ്റ്ററില്‍ നിന്നുമുള്ള 22-കാരന്‍ സൈന്യത്തില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടുന്നത്. 

ക്ലാസ് എ ഡ്രഗ് ഉയര്‍ന്ന തോതിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊട്ടാരത്തില്‍ പൊതുസേവനങ്ങള്‍ നല്‍കുന്ന ഗാര്‍ഡുമാരില്‍ ഒരാള്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തത് നാണക്കേടാണെന്നാണ് ആരോപണം. ലള്ളിന്റെ കമ്മാന്‍ഡിംഗ് ഓഫീസര്‍ക്കാണ് ഇദ്ദേഹത്തെ പുറത്താക്കണോയെന്ന് തീരുമാനിക്കാനുള്ള അവകാശം. ക്ലാസ് എ ഡ്രഗ് പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പുറത്താക്കല്‍ നടപടികള്‍ക്ക് തന്നെയാണ് സാധ്യത. സംഭവത്തില്‍ എല്ലാവരും ഞെട്ടലിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പൊതുജനശ്രദ്ധയില്‍ എത്തിയ ശേഷം ലള്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതാണ് നാണക്കേട് വര്‍ദ്ധിപ്പിക്കുന്നത്. 

ബെര്‍ക്ഷയറിലെ വിന്‍ഡ്‌സറിലുള്ള വിക്ടോറിയ ബരാക്കില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ ലള്ളിന് പുറമെ മറ്റ് രണ്ട് സൈനികരും പിടിക്കപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നതിനാല്‍ കോള്‍ഡ്‌സ്ട്രീം ഗാര്‍ഡ്‌സിലെ ഏതാനും സൈനികര്‍ അന്വേഷണം നേരിടുകയാണെന്ന് ആര്‍മി പേഴ്‌സണല്‍ സര്‍വ്വീസസ് ഗ്രൂപ്പ് മേധാവി ബ്രിഗേഡിയര്‍ ക്രിസ്റ്റഫര്‍ കോള്‍സ് സ്ഥിരീകരിച്ചു. സൈനിക സേവനത്തില്‍ ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ജനിച്ച ലള്‍ കുഞ്ഞായിരിക്കവെയാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. 2016 ജനുവരിയിലാണ് ഇദ്ദേഹം ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നത്. 

തന്നെ പോലെ വ്യത്യസ്തമായ അവസ്ഥയില്‍ നിന്നുമൊരാള്‍ സൈന്യത്തിലെത്തിയത് മാറ്റത്തിന്റെ തുടക്കമാണെന്നായിരുന്നു ലള്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കൊക്കെയിന്‍ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാസങ്ങള്‍ തികയും മുന്‍പ് ലള്‍ നാണംകെട്ട് സൈന്യത്തില്‍ നിന്നും പുറത്താകും. 




കൂടുതല്‍വാര്‍ത്തകള്‍.