CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 57 Seconds Ago
Breaking Now

പ്രശസ്ത വയലിനിസ്റ്റ്‌ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു ; മകള്‍ മരിച്ചു ; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ബാലാഭാസ്‌ക്കര്‍ ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുനന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മകള്‍ മരിച്ചു. രണ്ടു വയസുകാരി തേജസ്വിനി ഭാസ്‌കര്‍ ആണ് മരിച്ചത്. ബാലഭാസ്‌കര്‍,  ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്‌കറും മകളും മുന്‍ഭാഗത്തെ സീറ്റിലായിരുന്നു.

പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.




കൂടുതല്‍വാര്‍ത്തകള്‍.