CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 43 Seconds Ago
Breaking Now

നടിയെ ലൈംഗികമായി ഉപദ്രവിച്ച സംവിധായകന്റെ സിനിമയില്‍ അഭിനയിക്കില്ല; ആമിറിന്റെ തീരുമാനത്തിന് അഭിനന്ദന പ്രവാഹം

മീ ടൂ ഇഫക്ട് ബോളിവുഡിലും പണി തുടങ്ങികഴിഞ്ഞു. പല താരങ്ങളും പൂര്‍വ്വകാല താരങ്ങളും തങ്ങള്‍ക്ക് നേരിട്ട ലൈംഗിക ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയതോടെ പല മാന്യന്‍മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. ഇതിന്റെ ആദ്യ പ്രത്യാഘാതമെന്നോണം അണിയറയില്‍ ഒരുങ്ങുകയായിരുന്ന പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. 

ചിത്രത്തിന്റെ സംവിധായകന് എതിരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് താന്‍ പിന്‍മാറുന്നതെന്നാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാതെ ആമിര്‍ പ്രഖ്യാപിച്ചത്. എന്തായാലും ഈ പ്രസ്തുത ചിത്രം ഗുല്‍ഷന്‍ കുമാറിന്റെ കഥ പറയുന്ന മൊഗള്‍ ആണെന്നും, സംവിധായകന്‍ സുഭാഷ് കപൂര്‍ ഒരു സ്ത്രീയെ ലൈംഗികമായി അപമാനിച്ചെന്ന് ആരോപണവും നേരിടുകയാണ്. 

ആമിറും, ഭാര്യയും ഫിലിംമേക്കറുമായ കിരണ്‍ റാവുവും ചേര്‍ന്നാണ് സംയുക്ത വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. 'ലൈംഗികമായ മോശം പെരുമാറ്റങ്ങള്‍ക്കും, വേട്ടക്കാരന്റെ മനോഭാവത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിനുള്ളത്. സിനിമാ മേഖല ഒരു സുരക്ഷിതമായ ഇടമാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്', അവര്‍ വ്യക്തമാക്കി. 

ഒരു പുനര്‍വിചിന്തനം നടത്താനുള്ള സമയമാണിത്. മാറ്റത്തിന് ശക്തമായ ചുവടുവെയ്ക്കാം. ലൈംഗിക ചൂഷണത്തിന്റെ ആഘാതങ്ങള്‍ ഏറെ നാളായി സ്ത്രീകള്‍ക്ക് നേരിടുന്നു. ഇത് അവസാനിപ്പിക്കണം, ആമിറും, കിരണ്‍ റാവുവും ആവശ്യപ്പെട്ടു. 

ആമിറിന്റെ പിന്തുണയില്‍ സംവിധായകന് എതിരെ ആരോപണം ഉന്നയിച്ച നടി ഗീതാ ത്യാഗി നന്ദി അറിയിച്ചു. ഇതുപോലുള്ള പിന്തുണയാണ് ഞങ്ങള്‍ക്ക് ആവശ്യം, കൂടുതല്‍ സ്ത്രീകള്‍ മറനീക്കി പുറത്തുവരും, ത്യാഗി കുറിച്ചു. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.