CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Seconds Ago
Breaking Now

സംഗീത സംവിധായകന്‍ തന്നെ പരാമര്‍ശിച്ചത് ചരക്കെന്ന് ; വെളിപ്പെടുത്തി സോന മൊഹപത്ര

പ്രശസ്ത സംഗീത സംവിധായകന്‍ അനു മാലികിന് എതിരെ ആരോപണവുമായി ഗായിക സോന മൊഹപത്ര രംഗത്ത്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായിക താന്‍ നേരിട്ട അപമാനങ്ങള്‍ തുറന്നുപറഞ്ഞത്. അനു മാലിക് തന്നെ ഭര്‍ത്താവ് രാം സമ്പത്തിന്റെ മുന്നില്‍ വെച്ച് ചരക്കെന്ന് അഭിസംബോധന ചെയ്യുകയും, തുടര്‍ച്ചയായി രാത്രി കാലങ്ങളില്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്ത സംഭവങ്ങളാണ് സോന വിശദീകരിക്കുന്നത്.

'2006 ഒക്ടോബറിലാണ് ആദ്യമായി അനു മാലികിനെ കാണുന്നത്. എംടിവിയുടെ റിഹേഴ്‌സലിന് എത്തിയപ്പോള്‍ ഭര്‍ത്താവിനെയും തന്നെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. രാമിന് നേരത്തെ തന്നെ മാലികിനെ പരിചയമുണ്ടായിരുന്നു. ഞങ്ങള്‍ വിവാഹം കഴിച്ച കാര്യം മനസ്സിലാക്കാതെയാണ് റെസ്റ്റ് റൂമില്‍ വെച്ച് എന്ത് ചരക്കാണെന്ന് അയാള്‍ കമന്റ് പാസാക്കിയത്', സോന മൊഹപത്ര ആരോപിക്കുന്നു.

ഇതിന് ശേഷവും രാത്രി കാലങ്ങളില്‍ ഫോണില്‍ വിളിക്കുന്നത് പതിവായി. നിരവധി മിസ് കോളുകള്‍ കിടക്കും. ഫോണ്‍ അറ്റന്‍ഡ് ചെയ്താല്‍ അനാവശ്യ കാര്യങ്ങള്‍ സംസാരിക്കും. ഇയാള്‍ക്ക് വേണ്ടി പാടണമെന്ന ആഗ്രഹം ഒഴിവാക്കി ഫോണെടുക്കുന്നത് അവസാനിപ്പിക്കുകയായിരുന്നെന്നും ഗായിക വ്യക്തമാക്കി.

അനു മാലിക് മറ്റൊരു ഗായിക സുമന്‍ ശ്രീധറെ സമാനമായ രീതിയില്‍ ശല്യം ചെയ്യുകയും ഇവര്‍ രാജ്യം തന്നെ വിട്ടുപോയെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്ന നിലപാടിലാണ് അനു മാലിക്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.