CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 13 Minutes 51 Seconds Ago
Breaking Now

ആലപ്പുഴയില്‍ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ; അമ്മ കസ്റ്റഡിയില്‍

പ്രസവ ശേഷം യുവതി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ആലപ്പുഴയില്‍ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ കസ്റ്റഡിയില്‍. ഇടപ്പോണ്‍ സ്വദേശിയായ യുവതിയാണ് പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്നത്. പ്രസവ ശേഷം യുവതി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഞായറാഴ്ച രാവിലെ 10 മണിയ്ക്കാണ് യുവതി പ്രസവിച്ചത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ ആശ പ്രവര്‍ത്തകരെ വിളിച്ച് തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ആശ പ്രവര്‍ത്തകരെത്തി യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകവേ പ്ലാസ്റ്റിക് കവറിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു.

പ്രസവത്തില്‍ തന്നെ കുഞ്ഞു മരിച്ചെന്ന് യുവതി ആദ്യം ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. പിന്നീട് മൊഴി മാറ്റി കൊലപാതകമെന്ന് സമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കുഞ്ഞിന്റെ അസ്വാഭാവിക മരണത്തില്‍ യുവതിയ്‌ക്കെതിരെ നൂറനാട് പോലീസ് കേസെടുത്തു.

വിവാഹിതയായ യുവതി ഭാര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.