CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 9 Minutes 45 Seconds Ago
Breaking Now

മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത് ; ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് നിലപാടെടുത്തിട്ടില്ല ; വനിതാ കൂട്ടായ്മയ്ക്ക് അമ്മ മറുപടി നല്‍കി

കോടതി വിധി വരുന്നത് വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി ലഭിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമ്മ വ്യക്തമാക്കി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലെയെന്നോ നിലപാടെടുത്തിട്ടില്ലെന്ന് അമ്മ. സംഭവത്തില്‍ സംഘടനയുടെ നിലപാടിനെ ശക്തമായി വനിതാ കൂട്ടായ്മ അംഗങ്ങള്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് അമ്മ വിശദീകരണവുമായി രംഗത്ത് വന്നത്.

കോടതി വിധി വരുന്നത് വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി ലഭിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമ്മ വ്യക്തമാക്കി. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം വച്ചു കെട്ടരുതെന്നും എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് എന്നും അമ്മ പറഞ്ഞു.

നടപടികള്‍ വൈകാന്‍ കാരണം പ്രളയമാണെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ നേതൃത്വത്തിനെതിരെ നടിമാര്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രതികരണം. 

കുറ്റാരോപിതന്‍ സംഘടനില്‍ തുടരുന്നതും ആക്രമിക്കപ്പെട്ട നടി പുറത്തുപോകുകയും ചെയ്തതില്‍ എന്ത് നീതിയാണ് ഉള്ളതെന്ന് വനിതാ കൂട്ടായ്മ ഇന്നലെ ചോദിച്ചിരുന്നു. പത്രസമ്മേളനത്തില്‍ ശക്തമായ പ്രതിഷേധമാണ് വനിതാ അംഗങ്ങള്‍ ഉന്നയിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.